Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കേരള ഭരണം എല്‍ ഡി എഫ് തൂത്തുവാരി; ഇത് ചരിത്ര വിജയം തന്നെ

May 3, 2021

തിരുവനന്തപുരം: എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി, യുഡിഎഫിനെയും ബിജെപിയെയും നിലംപരിശാക്കി, ബിജെപിയെ കെട്ടുകെട്ടിച്ച് കേരള ഭരണം വീണ്ടും എല്‍ഡിഎഫ് പിടിച്ചെടുത്തു. 99 സീറ്റുമായി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പുതുചരിത്രമെഴുതി. 2016 ലേതിനേക്കാള്‍ ദയനീയമായ യുഡിഎഫിന് കിട്ടിയത് 41 സീറ്റ് മാത്രം. ഉണ്ടായിരുന്ന ഒരു സീറ്റ് പോലും നഷ്ടപ്പെട്ട ബിജെപി ‘സംപൂജ്യനായി’. കാലാവധി തികഞ്ഞ ഒരു സര്‍ക്കാര്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പിലും അധികാരത്തിലേക്ക് വരുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്.

വയനാട്, മലപ്പുറം, എറണാകുളം ഒഴികെ 11 ജില്ലകളിലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം സീറ്റുകളും ലഭിച്ചത്. ഇടതുതരംഗ പ്രകമ്പനത്തില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടകലും പ്രതീക്ഷകളും തകര്‍ന്നടിഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങളൊന്നും ഏശിയില്ല. പ്രളയദുരിതത്തിലെയും കൊവിഡ് മഹാമാരിയിലെയും സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളാണ് ജനവിധി അനുകൂലമാക്കിയത്.

2016ല്‍ 91 സീറ്റാണ് എല്‍ഡിഎഫ് നേടിയത്. സിപിഎം 63 സീറ്റും. ഇത്തവണ മുന്നണി 8 സീറ്റ് അധികം നേടി. സിപിഎമ്മിന് 67 സീറ്റുകള്‍ കിട്ടിയപ്പോള്‍ സിപിഐയുടെ സീറ്റുകള്‍ 19ല്‍ നിന്ന് 17 ആയി കുറഞ്ഞു. ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് 12 സീറ്റില്‍ മത്സരിച്ചെങ്കിലും അഞ്ചിടത്തേ വിജയിക്കാനായുള്ളൂ. ജോസ് കെ മാണി പാലായില്‍ മാണി സി കാപ്പനോട് പരാജയപ്പെട്ടു.

യുഡിഎഫിന്റെ കക്ഷിനില 47ല്‍ നിന്ന് 41 ആയി കുറഞ്ഞു. കോണ്‍ഗ്രസിന് കഴിഞ്ഞ തവണയുണ്ടായിരുന്ന 22ല്‍ ഒന്ന് കുറഞ്ഞു. മുസ്ലീംലീഗിന്റെ സീറ്റ് 18ല്‍ നിന്ന് 15 ആയി.

2016ല്‍ ബിജെപി 7 ഇടത്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ 9 ഇടത്ത് രണ്ടാമതാകാന്‍ സാധിച്ചു. 2016ല്‍ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് പിണറായി വിജയന്‍ പ്രഖ്യാപിച്ചതുപോലെ സിപിഎമ്മിലെ വി ശിവന്‍കുട്ടി ക്ലോസ് ചെയ്തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച കെ മുരളീധരന് മൂന്നാം സ്ഥാനമേയുള്ളൂ.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് രണ്ടാമതും ശബരിമല ഉള്‍പ്പെടുന്ന കോന്നി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തുമായി. മെട്രോമാന്‍ ഇ ശ്രീധരന് പാലക്കാട്ട് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

വടകരയില്‍ ആര്‍എംപിയിലെ കെകെ രമ യുഡിഎഫ് പിന്തുണയോടെ വിജയിച്ചു. 2016ല്‍ സ്വതന്ത്രനായി ജയിച്ച പിസി ജോര്‍ജ് ഇത്തവണ പരാജയപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനും ജയിച്ച മന്ത്രിമാരും ഭൂരിപക്ഷം മെച്ചപ്പെടുത്തി. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. മത്സരിച്ച 12 മന്ത്രിമാരില്‍ ജെ മേഴ്‌സിക്കുട്ടിയമ്മ മാത്രമാണ് തോറ്റത്. മന്ത്രി കെകെ ശൈലജയ്ക്കാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം.- 61,033 വോട്ടുകള്‍. ഇത് റെക്കോര്‍ഡാണ്.

എന്തായാലും 15-ാം കേരള നിയമസഭയില്‍ എല്‍ഡിഎഫും യുഡിഎഫും മാത്രമായിരിക്കും ഉണ്ടാവുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top