Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

എല്‍ഡി‌എഫിന്റെ തുടര്‍ഭരണത്തിന് ഒത്താശ ചെയ്തത് ബിജെപി; കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സ്വപ്നം കേരളത്തിലൂടെ പൂവണിയാന്‍ കാരണക്കാര്‍ സിപി‌എം ആണെന്ന് ആരോപണം

May 3, 2021

തിരുവനന്തപുരം: “കോണ്‍ഗ്രസ് മുക്ത ഭാരതം” എന്ന ബിജെപി-സംഘ്‌പരിവാര്‍ കൂട്ടുകെട്ടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൂട്ടുനിന്നത് സിപി‌എം ആണെന്ന് ആരോപണം. സംസ്ഥാനത്ത് ബിജെപി-എല്‍‌ഡി‌എഫ് സഖ്യം പരസ്യമായ രഹസ്യമാണെന്നും, ഈ സഖ്യം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് പിണറായിയുടെ ഭരണത്തുടര്‍ച്ച യാഥാര്‍ത്ഥ്യമായി എന്നുമാണ് പറയുന്നത്.

ആദ്യം സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതികള്‍ മുതലായവ തുറന്നു കാട്ടി അന്വേഷണം എന്ന പേരില്‍ കേന്ദ്ര ഏജന്‍സികളെ വിന്യസിപ്പിച്ച് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തി കോലാഹലങ്ങള്‍ സൃഷ്ടിച്ച്, പിന്നീട് അന്വേഷണം മന്ദീഭവിപ്പിച്ചും ലൈഫ് മിഷനിലെ അഴിമതികള്‍ ഒളിപ്പിച്ചും മോദി സര്‍ക്കാര്‍ ഇടതുപക്ഷത്തിന് അദൃശ്യ പിന്തുണ നല്‍കിയതോടെയാണ് സി.പി.എമ്മിന്റെ തുടര്‍ഭരണം യാഥാര്‍ത്ഥ്യമായത്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ഉപദ്രവിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചായിരുന്നു ഇവരുടെ തിരക്കഥ ആരംഭിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബി.ജെ.പി മുഖ്യ പ്രതിപക്ഷമാകുമെന്നും പിന്നീടുള്ള വര്‍ഷങ്ങളില്‍ മാറിമാറി ഭരണം പങ്കിടാമെന്നുമാണ് ഇവരുടെ അജന്‍ഡയിലുണ്ടായിരുന്ന രഹസ്യ ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പിയും ഘടകകക്ഷികളും മത്സരിച്ച മണ്ഡലങ്ങളില്‍ പലയിടത്തും
സിപി‌എമ്മിന് വോട്ട് ചോര്‍ത്തിക്കൊടുക്കുന്ന സാഹചര്യം പ്രകടമായത്.

തലസ്ഥാന ജില്ലയിലും ഇത് വളരെ പ്രകടമായിരുന്നു. അരുവിക്കര, തിരുവനന്തപുരം എന്നീ കോൺഗ്രസ് സിറ്റിംഗ് സീറ്റുകളിലാണ് ഇത്തവണ വോട്ട് കച്ചവടം നടന്നത്. പ്രചാരണരംഗത്ത് തന്നെ പിന്നോക്കം പോയ ആന്റണി രാജുവിനെ ബി.െജ.പി അകമഴിഞ്ഞ് സഹായിച്ചേതാടെയാണ് തിരുവനന്തപുരത്ത് ഇടതുപക്ഷം ജയിച്ചുകയറിയത്. അരുവിക്കരയില്‍ സി. ശിവന്‍കുട്ടി തന്നെ മുന്‍കൈയെടുത്ത് ജി.സ്റ്റീഫനെ വിജയിപ്പിക്കുകയായിരുന്നു. വടക്കന്‍ കേരളത്തിലും ഇതേ നിലയിലുള്ള തന്ത്രമാണ് ബി.ജെ.പി പുറത്തെടുത്തത്. 2016ല്‍ സി.പി.എമ്മിനെ അട്ടമറിച്ച് കുറ്റ്യാടിയില്‍ മനടിയ വിജയം ഇക്കുറി ആവര്‍ത്തിക്കാനായില്ല. 12327 വോട്ടുകളാണ് ബി.ജെ.പി കഴിഞ്ഞ തവണ അവിടെ നേടിയത്. ഇത്തവണ അത് 9139 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ തിരുവമ്പാടിയിൽ മത്സരിച്ച ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് 8749 വോട്ടുകൾ ലഭിച്ചു. പാർട്ടി ചിഹ്നത്തിൻ കീഴിൽ അതേ സീറ്റിൽ ബിജെപി മത്സരിച്ചപ്പോൾ നേടിയത് 7794 വോട്ടുകൾ മാത്രമാണ്. ഇതോടെ അവിടെയും വോട്ടു കച്ചവടം നടന്നതായി വ്യക്തമായി. നാദാപുരത്ത് കഴിഞ്ഞ തവണ 14493 വോട്ടുകൾ നേടിയെങ്കിലും ഇത്തവണ അത് 10290 വോട്ടായി കുറഞ്ഞു. ഇതോടെ അവിടത്തെ എൽഡിഎഫ് സ്ഥാനാർത്ഥി 3385 വോട്ടുകൾക്ക് ചെറിയ വ്യത്യാസത്തിൽ വിജയിച്ചു.

കഴിഞ്ഞ തവണ 16230 വോട്ടുകള്‍ മാനന്തവാടിയില്‍ നേടിയ ബി.ജെ.പിക്ക് ഇക്കുറി ലഭിച്ച 13142 വോട്ടുകള്‍. വയനാട്ടില്‍ ഇടതുപക്ഷം ജയിച്ച ഏക മണ്ഡലമായി അത് മാറുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ േലാക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലമായതിനാല്‍ തന്നെ ഒ.ആര്‍ കേളുവിനെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പി പുറത്തെടുത്തത്. കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പി വോട്ട് മറിച്ചു. രണ്ടായിരത്തില്‍ കുടുതല്‍ വോട്ടുകളുടെ കുറവാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അവിടെയുണ്ടായത്. വി.ടി.ബല്‍റാം, അനില്‍അക്കര, ഷാഫി പറമ്പില്‍ എന്നിവരെ തോല്‍പ്പിക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയത്. സംസ്ഥാന വ്യാപകമായി ലഭിച്ച സഹായത്തിന് പകരമായി ഇ.ശ്രീധരനെ പാലക്കാട്ട് നിന്ന് വിജയിപ്പിക്കാമെന്ന വാക്കാണ് പിണറായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. ഇത് അവസാനം വരെ തെരെഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചിരുന്നു. സി.പി.എമ്മിന്റെ സഹായം കൂടി ലഭിച്ചതോടെ ശ്രീധരന്റെ ലീഡ് നില കുത്തനെ ഉയര്‍ന്നു. എന്നാല്‍ അവസാനറൗണ്ടില്‍ ഷാഫി വിജയിച്ച് കയറുകയായിരുന്നു.

കുന്നത്ത് നാട്ടില്‍ വി.പി സജീന്ദ്രനെ തോല്‍പ്പിക്കാന്‍ ശ്രീനിജന്റെ ഒറ്റമൂലിയും ബി.ജെ.പി വോട്ടുകളായിരുന്നു. 29843 വോട്ടുകള്‍ 2019ല്‍ അവിടെ നേടിയ ബി.ജെ.പി ഇത്തവണ വെറും 7218 വോട്ടുകളാണ് നേടിയത്. അവിടെ എല്‍.ഡി.എഫ് വിജയിച്ചത് 2715 വോട്ടുകള്‍ക്ക് മാത്രമാണ്. ഇടുക്കിയിലും കൊച്ചിയിലും കോതമംഗലത്തും ഇതേ കാര്യമാണ് നടന്നത്. ചവറയില്‍ ഷിബു ബേബി ജോണിനെതിരെ മത്സരിക്കുകയായിരുന്ന സുജിത്ത് ബിജെപിയുമായി കരാർ നടപ്പാക്കി. പി. പ്രസാദിന്റെ വിജയത്തിന് വഴിയൊരുക്കിയ കോൺഗ്രസിന്റെ യുവമുഖമായ ശരത്തിനെ പരാജയപ്പെടുത്താൻ ബിജെപി ആലപ്പുഴയിലെ ചേര്‍ത്തലയിൽ ശക്തമായി പരിശ്രമിച്ചു. ഈ രീതിയിലാണ് സിപിഎം-ബിജെപി സഖ്യം തിരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി പരസ്പര സഹകരണം ഉറപ്പാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top