Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ താലോലിച്ചും മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ഭീഷണിപ്പെടുത്തിയും നേടിയതാണ് പിണറായിയുടെ വിജയം

May 3, 2021

ഒരുവശത്ത് കേരളീയ പൊതുസമൂഹത്തില്‍ പിടിമുറുക്കുന്ന ഭൂരിപക്ഷ-ഹിന്ദുത്വ മനസ്സുകളെ ന്യൂനപക്ഷ സംഘടിത ശക്തിയെ കാട്ടി ഭയപ്പെടുത്തി ഏകീകരിക്കുക. മറുവശത്ത് അതേ ഭൂരിപക്ഷ വര്‍ഗീയത ചൂണ്ടിക്കാട്ടി മതന്യൂനപക്ഷങ്ങളെ പാട്ടിലാക്കുക. ഇതാണ് പിണറായി വിജയന്‍ സര്‍ക്കാരിനെ തുടര്‍ഭരണത്തിന് സഹായിച്ച രണ്ട് മുഖ്യഘടകങ്ങള്‍. കേരള ചരിത്രത്തില്‍ ഇ.എം.എസിന് പോലും കഴിയാതിരുന്ന ഈ തന്ത്രത്തിന്റെ വിജയത്തിന് പിണറായിയെയും ഇടതുമുന്നണിയെയും സഹായിച്ചത് ബിജെപിയുടെ കേരളത്തിലേക്കുള്ള കടന്നുവരവിനുള്ള കഠിന ശ്രമം ത്‌ന്നെ. ദേശീയ തലത്തില്‍ കോണ്‍ഗ്രസും മതേതര കക്ഷികളുമാണ് ഈ സാഹചര്യത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയതെങ്കില്‍ കേരളത്തില്‍ അതിന്റെ ഗുണം അനുഭവിക്കാനായത് സിപിഎമ്മിനും ഇടതുമുന്നണിക്കുമായി ബിജെപിയുടെ വര്‍ധിച്ചുവരുന്ന വോട്ടുകളെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞപ്പോള്‍ തന്നെ ന്യൂനപക്ഷങ്ങളിലെ ചെറിയൊരു ശതമാനം വോട്ടുകളും ഇടതുമുന്നണി നേടി. അല്ലെങ്കില്‍ അവര്‍പോലും പ്രതീക്ഷിക്കാതിരുന്ന ഈ തുടര്‍ വിജയം സംഭവിക്കില്ലായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കീഴ്ഘടകങ്ങളില്‍ നിന്ന് ശേഖരിച്ച കണക്കുപ്രകാരം മുന്നണിക്ക് തിരിച്ചുവരാന്‍ കഷ്ടിച്ച് മാത്രമേ കഴിയുമായിരുന്നുള്ളൂ. കുറഞ്ഞത് 72-ും കൂടിയാല്‍ 80-ും സീറ്റ് മാത്രമാണ് സിപിഎം കണക്കുകൂട്ടിയിരുന്നത്. ഇതിനുകാരണം ഹിന്ദുത്വ വോട്ടുകളെ പ്രതീക്ഷിച്ചതു തന്നെയായിരുന്നു. പാലക്കാടും മഞ്ചേശ്വരത്തും തെക്കന്‍ ജില്ലകളിലും ബിജെപി മൂന്നാം ശക്തിയായി വരുന്നത് കണ്ട് ഭയപ്പെട്ട മതന്യൂനപക്ഷങ്ങള്‍ സിപിഎമ്മില്‍ അവരുടെ ഭയം ഇറക്കിവെക്കുന്നതാണ് കണ്ടത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ സംസാരിച്ചപ്പോള്‍ തന്നെ മുസ്ലീലങ്ങള്‍ക്കെതിരെയും മുസ്ലീം ലീഗിനെതിരെയും സിപിഎം നേതാക്കള്‍ ഒറ്റക്കെട്ടായി സംസാരിച്ചത് ഒരേസമയം രണ്ടുതരം വോട്ടുകളും നേടാന്‍ ലക്ഷ്യമിട്ടായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെതിരായി നടത്തിയ അന്വേഷണവും സൗകര്യപ്രദമായി സിപിഎം വിനിയോഗിച്ചു. ലോക്‌സഭയിലേക്ക് യുഡിഎഫിന് വോട്ട് ചെയ്തവരില്‍ നല്ലൊരു ശതമാനം പേരും ഇടതുമുന്നണിക്ക് വോട്ടുചെയ്തത് ഇക്കാരണത്താലായിരുന്നു.

മുസ്ലീംലീഗ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന അവസ്ഥയെത്തിയെന്ന പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിന്റെ ഭാഗമായിരുന്നു. നായര്‍ വിഭാഗം അടക്കമുള്ള ജാതീയഘടകങ്ങളെ ഫലപ്രദമായി ദുരുദ്ദേശ്യത്തോടെ കയ്യിലെടുക്കാന്‍ സാമ്പത്തിക സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉപയോഗിച്ചപ്പോള്‍ ഈഴവ വിഭാഗത്തെ പാട്ടിലാക്കാന്‍ രഹസ്യമായി ഉപയോഗിച്ചത് മുഖ്യമന്ത്രി ഈഴവ വിഭാഗത്തില്‍ നിന്നാണെന്ന് പറഞ്ഞായിരുന്നു. തെക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് മതേതര വോട്ടുകളെ ഭിന്നിപ്പിക്കാനും അവയെ സ്വന്തം ചേരിയിലേക്ക് മാറ്റിയെടുക്കാനും ഇടതിന് കഴിഞ്ഞത് ഇതിനാലാണ്. അതേസമയം കഴക്കൂട്ടം, നേമം, കാട്ടാക്കട, ചാത്തന്നൂര്‍ തുടങ്ങി ബിജെപി രണ്ടാം സ്ഥാനത്തുവന്ന മണ്ഡലങ്ങളില്‍സിപിഎം ബിജെപി വോട്ടുകള്‍ ഒരു പരിധി വരെ നേടി. നേമത്തെ യുഡിഎഫ് വോട്ടുകള്‍ കെ. മുരളീധരന്‍ പിടിച്ചപ്പോള്‍ സിപിഎം അവരുടെയും ബിജെപിയുടെയും വോട്ടുകള്‍ നേടി. കഴക്കൂട്ടത്തും ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ തോല്‍ക്കാനിടയായതും കടകംപ്പള്ളി സുരേന്ദ്രന് ജയിക്കാനായതും ഈ കൂട്ടുകച്ചവടം കൊണ്ടാണ്. നേമത്ത് കെ മുരളീധരന്‍ ഇത്രയും വോട്ടുപിടിച്ചതാണ് സത്യത്തില്‍ ബിജെപിയുടെ തോല്‍വിക്ക് കാരണമായതും സിപിഎമ്മിന്റെ വി.ശിവന്‍കുട്ടിക്ക് വിജയിക്കാനായതും.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top