Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

പി എം എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ചു

May 3, 2021

ന്യൂയോർക്ക്: പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ചാരിറ്റി കൺവീനർ എസ്‌ അജിത് കുമാറിന്റെ ആകസ്മിക വേർപാടിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന അനുശോചനം രേഖപെടുത്തി.

സാമൂഹ്യ സേവനത്തിനായി തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗം സമയവും സ്വയം സമർപ്പിച്ച കർമ്മനിരതനായ അജിത് കുമാർ തിരുവനന്തപുരത്തിൻ്റെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു. പ്രിയപ്പെട്ടർക്കെല്ലാം തലസ്ഥാന നഗരിയുടെ ഏതാവശ്യത്തിനും എപ്പോഴും ആശ്രയിക്കാൻ ഒരു കൂടപ്പിറപ്പായി, ജ്യേഷ്ഠ സഹോദരനായി എന്നുമുണ്ടായിരുന്നു. ആ വേർപാട് താങ്ങാൻ അദ്ദേഹത്തിൻ്റെ മകൾക്കും ഭാര്യയ്ക്കും സാധിക്കുകയില്ലന്നറിയാം. ആ കുടുംബത്തിൻ്റെ തീരാദു:ഖത്തിൽ പി എം എഫ് പ്രസ്ഥാനവും പങ്ക് ചേരുന്നു. ആ മനുഷ്യസ്നേഹിക്ക് പ്രിയപ്പെട്ടവന് പ്രണാമം അർപ്പിക്കുന്നു. ആ കുടുംബത്തെ സാന്ത്വനിപ്പിക്കുവാൻ പ്രിയ സുഹൃത്തുക്കൾ ഓരോരുത്തരും പരിശ്രമിക്കണമെന്നഭ്യർത്ഥിക്കുന്നു. ആ ദേഹവിയോഗത്തിലും അനാഥരായ കുടുംബത്തെ പ്രസ്ഥാനത്തിൻ്റെ സ്നേഹതണലിൽ ചേർത്ത് നിർത്തുന്നു. ആ സഹോദരൻ്റെ വേർപാടിൽ പുഷ്പാഞ്ജലികൾ അർപ്പിക്കുന്നതായി ഗ്ലോബൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് എം പി സലിം അറിയിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top