Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കേന്ദ്ര വിസ്ത പദ്ധതി: ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പുതിയ വസതി 2022 ഓടെ തയ്യാറാകും; പ്രാണവായു കിട്ടാതെ ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും മോദിയുടെ ധൂര്‍ത്തിന് കുറവില്ല

May 3, 2021

2022 ഡിസംബറോടെ  രാജ്യത്ത് ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പുതിയ ഭവനം തയ്യാറാകും. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഉത്തരവാദിത്തമുള്ള കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് (സിപിഡബ്ല്യുഡി) ഈ വിവരങ്ങൾ നൽകിയത്. പദ്ധതിക്ക് ആവശ്യമായ എല്ലാ അംഗീകാരങ്ങളും പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധർ സ്വീകരിച്ചിട്ടുണ്ടെന്നും അതിനുശേഷം അടുത്ത വർഷം അവസാനത്തോടെ കെട്ടിടം തയ്യാറാകുമെന്നും സി.പി.ഡബ്ല്യു.ഡി വകുപ്പ് പറയുന്നു.

കേന്ദ്ര സെക്രട്ടേറിയറ്റ്, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) കെട്ടിടവും കെട്ടിടത്തിൽ ഉൾപ്പെടുന്നു. 2022 ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ട ആദ്യ കെട്ടിടങ്ങളില്‍ പ്രധാനമന്ത്രിയുടെ പുതിയ അത്യാധുനിക വസതിയുമുണ്ട്. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ ചുമതലയുള്ള എസ്പിജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) ഹെഡ്ക്വാര്‍ട്ടേഴ്‌സും കേന്ദ്രസര്‍ക്കാരിന്റെ ഉന്നത സെക്രട്ടറിമാര്‍ക്കുള്ള പുത്തന്‍ വസതികളും ഇതോടൊപ്പം അടുത്ത വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കണമെന്നാണു കരാറുകാരായ ടാറ്റ ഗ്രൂപ്പിനു നല്‍കിയിരിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് രാജ്യത്ത് പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. 2022 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പൂർത്തിയാകും. ഈ പദ്ധതി മുഴുവന്‍ 2024 ല്‍ പൂർത്തിയാകും. പദ്ധതി പ്രകാരം 11 അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങളും നിർമിക്കും. എല്ലാ മന്ത്രാലയങ്ങളും അതില്‍ സ്ഥിതിചെയ്യും.

ലോക്‌സഭാ ഹാളിൽ 1,272 പേർക്ക് ഇരിക്കാനുള്ള ക്രമീകരണം

പുതിയ കെട്ടിടത്തിൽ ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും യഥാക്രമം 888, 384 സീറ്റുകളുള്ള ഹാളുകളുണ്ടാകും. 2026 ൽ നടക്കാനിരിക്കുന്ന പാർലമെന്റ് അംഗങ്ങളുടെ വർദ്ധനവ് കണക്കിലെടുത്താണ് ഇവ നിർമ്മിക്കുന്നത്. ലോക്‌സഭാ ഹാളിൽ 1,272 പേർക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കും, അങ്ങനെ സംയുക്ത സെഷൻ സംഘടിപ്പിക്കാം.

പ്രാണവായു കിട്ടാതെ ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും മോദിയുടെ ധൂര്‍ത്തിന് കുറവില്ല

എന്നാല്‍, രാജ്യത്തെ ജനങ്ങള്‍ പ്രാണവായുവും മരുന്നും കിട്ടാതെ കോവിഡ് കാലത്ത് പുഴുക്കളെ പോലെ തെരുവില്‍ മരിച്ചുവീഴുമ്പോഴും 20,000 കോടി മുടക്കി സെന്‍ട്രല്‍ വിസ്ത പണിയാനുള്ള പ്രധാനമന്ത്രി മോദിയുടെ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. കൊടിയ മഹാമാരിയുടെ കാലത്ത് ഇത്തരം ധൂര്‍ത്ത് നടത്താന്‍ ഈ പ്രധാനമന്ത്രിക്കല്ലാതെ മറ്റൊരു ഭരണാധികാരിക്കും കഴിയുമെന്ന് തോന്നുന്നില്ല. ലോകത്ത് മറ്റൊരു രാജ്യത്തും ഇത്രയേറെ ജനങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ ഈ കോവിഡ് കാലത്ത് മരിച്ചതായി പറഞ്ഞുപോലും കേട്ടിട്ടില്ല.

ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിട്ടും സര്‍ക്കാരിന്റെ ദുഷ്ടമനസ്സിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ സെന്‍ട്രല്‍ വിസ്തയല്ല ജനങ്ങള്‍ക്ക് ആവശ്യം, ദീര്‍ഘവീക്ഷണമുള്ള ഒരു സര്‍ക്കാരാണ് ജനങ്ങള്‍ക്ക് ആവശ്യമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ലോക്ക്ഡൗണും അതിന്റെ ദുരിതങ്ങളും ജനങ്ങള്‍ പേറുന്നതിനിടയിലാണ് സെന്‍ട്രല്‍ വിസ്ത ഒരു അത്യാവശ്യ പദ്ധതിയായി കണക്കാക്കി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മനസ്സാക്ഷിയുള്ള ഒരു ഭരണാധികാരിക്കും ഈ ദുരിത കാലത്ത് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ല. പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും പുതിയ രാജവീഥികളുമൊക്കെ ചേര്‍ന്ന ബ്രഹത്തായ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. ഡല്‍ഹി നഗരത്തില്‍ ഓരോ മിനിറ്റിലും നൂറ് കണക്കിന് ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചുവീഴുമ്പോഴാണ് ഈ ആഢംബരമെന്ന കാര്യം മറന്നുകൂടാ. ആശുപത്രികളില്‍ പ്രാഥമിക സൗകര്യം പോലുമില്ലാതെ തെരുവില്‍ മരിച്ചുവീഴുന്ന ഒരു നഗരത്തിലാണ് ഭരണകൂടത്തിന്റെ ഈ ദുര്‍ചിലവുകള്‍ നടക്കുന്നത്. മനുഷ്യത്വം ലവലേശം പോലും തൊട്ടുതീണ്ടീട്ടില്ലാത്ത ഒരു ഭരണകൂടത്തിന് മാത്രമേ ഇത്തരം ജനവിരുദ്ധമായ നടപടികള്‍ ചെയ്യാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗികളുടെ പ്രതിദിന വളര്‍ച്ചയില്‍ ലോകത്ത് ഇന്ത്യ ഒന്നാമതെത്തുകയും ഓക്‌സിജനും വെന്റിലേറ്ററുകളും പോലും കിട്ടാതാവുകയും ചെയ്യുന്ന അതീവ ഗുരുത സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നു പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. സെന്‍ട്രല്‍ വിസ്ത അനിവാര്യമല്ലെന്നും ദീര്‍ഘവീക്ഷണമുള്ള കേന്ദ്രസര്‍ക്കാര്‍ ആണ് ആവശ്യമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യരംഗത്തും വികസനത്തിന്റെ കാര്യത്തിലും ഏറെ പിന്നോക്കം നില്‍ക്കുന്ന ആഫ്രിക്കയില്‍ പോലും ഓക്‌സിജന്‍ കിട്ടാതെ ഇത്രയേറെ ജനങ്ങള്‍ ഈ കോവിഡ് കാലത്ത് മരിച്ചിട്ടില്ല.

എന്നാല്‍, ഡല്‍ഹിയില്‍ രണ്ടാഴ്ചയായി തുടരുന്ന ലോക്ക്ഡൗണ്‍ പോലും മറികടന്നു കോവിഡ് ഭീഷണിക്കിടയിലും നൂറു കണക്കിനു തൊഴിലാളികളാണു ദിവസേന പാര്‍ലമെന്റ് മന്ദിരം അടക്കമുള്ള പദ്ധതികളുടെ നിര്‍മാണ ജോലികള്‍ക്കായെത്തുന്നത്. സിമന്റ്, കമ്പി, മണ്ണ് തുടങ്ങിയവയുമായി നിരവധി ട്രക്കുകളും സജീവമാണ്.

കൊറോണ പകര്‍ച്ചവ്യാധിയുടെ മധ്യത്തില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതിക അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കി. ഇതോടെ തെരക്കിട്ടു തുടരുന്ന നിര്‍മാണ ജോലികള്‍ അടുത്ത ഘട്ടത്തിലേക്കു കടന്നു. 13,450 കോടി രൂപ ചെലവുള്ള ഈ പദ്ധതികള്‍ക്കു വേണ്ടി 46,000 തൊഴിലാളികള്‍ ജോലി ചെയ്യേണ്ടി വരുമെന്നാണു റിപ്പോര്‍ട്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിനെയും പുതിയ വസതിയെയും ബന്ധിപ്പിക്കുന്ന തുരങ്ക നിര്‍മാണവും പദ്ധതിയുടെ ഭാഗമായുണ്ട്. സുരക്ഷാപ്രശ്‌നങ്ങളില്ലാതെ പ്രധാനമന്ത്രിക്ക് ഓഫീസിലേക്കും തിരികെ വസതിയിലേക്കും പോകാനാണു തുരങ്കം. ഉപരാഷ്ട്രപതിക്കായുള്ള പുതിയ വസതിയും പദ്ധതിയിലുണ്ട്. അടുത്ത മേയില്‍ ഉപരാഷ്ട്രപതിയുടെ വസതി നിര്‍മാണം പൂര്‍ത്തിയാക്കും. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന മേഖലയിലെ പദ്ധതി 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുന്‍പായി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണു പ്രധാനമന്ത്രിയുടെ ലക്ഷ്യം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top