Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ആഘോഷങ്ങളില്ലാതെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനില്‍ വെച്ച് നടത്താന്‍ ആലോചന

May 4, 2021

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ വെച്ച് ചടങ്ങ് നടത്താനാണ് സിപിഎമ്മിന്റെ ആലോചന. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാമെന്നതാണ് ധാരണ. എല്‍ഡിഎഫ് യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചൊവ്വാഴ്ച ചേരുന്ന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. ബുധനാഴ്ച പൊളിറ്റ് ബ്യൂറോ യോഗവുമുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പിബി ആണ്. പിണറായിയുടെ കാര്യത്തില്‍ അത്തരമൊരു തീരുമാനമെന്നത് സാങ്കേതികമായ നടപടി മാത്രമാണ്. മന്ത്രിമാരെ സംബന്ധിച്ചുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ കോടിയേരി ബാലകൃഷ്ണന്‍ പിബി യോഗത്തില്‍ അറിയിക്കും. ഇക്കാര്യത്തില്‍ തീരുമാനമായ ശേഷം സംസ്ഥാന സമിതി യോഗവും എല്‍ഡിഎഫ് യോഗവും ചേരും. ഘടകക്ഷികളുമായി ചര്‍ച്ച നടത്തി മന്ത്രിമാര്‍, വകുപ്പുകള്‍, എന്നിവയില്‍ ധാരണയുണ്ടാക്കും. സീറ്റ് വിഭജനകാര്യത്തിലടക്കം ഉഭയകക്ഷി ചര്‍ച്ചയില്‍ കാര്യക്ഷമമായി ഇടപെട്ട കോടിയേരി ബാലകൃഷ്ണന് തന്നെയാകും ഇതിന്റെയും ചുമതല.

ഒറ്റ അംഗങ്ങളുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനിടയില്ല. അതിന് കഴിയാത്ത സാഹചര്യം അവരെ ബോധ്യപ്പെടുത്തുകയാകും ഉഭയകക്ഷി ചര്‍ച്ചയിലുണ്ടാവുക. ഒന്നാം സര്‍ക്കാര്‍ രൂപവത്കരണഘട്ടത്തില്‍ കോണ്‍ഗ്രസ് (എസ്) മാത്രമായിരുന്നു മുന്നണിയില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള ഘടകക്ഷി. പിന്നീടാണ് കേരള കോണ്‍ഗ്രസ് (ബി) മുന്നണിയിലെത്തിയത്. അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കിലും ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് റാങ്ക് പദവിയോടെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി.

ഇത്തവണ അഞ്ച് ഘടകക്ഷികള്‍ ഒറ്റ അംഗ പാര്‍ട്ടികളുമായി മുന്നണിയിലുണ്ട്. ഘടകക്ഷിയില്ലാത്ത ആര്‍എസ്പി (ലെനിനിസ്റ്റ്)യുമുണ്ട്. അഞ്ച് സീറ്റുള്ള കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനമെങ്കിലും നല്‍കേണ്ടതുമുണ്ട്. 20 അംഗമന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാരാണ് കഴിഞ്ഞ സര്‍ക്കാരില്‍ സിപിഎമ്മിനുണ്ടായിരുന്നത്. സിപിഐയ്ക്ക് നാലും എന്‍സിപി, ജെഡിഎസ് എന്നിവയ്ക്ക് ഓരോന്ന് വീതവും മന്ത്രിമാരുണ്ടായിരുന്നു. മന്ത്രിസഭയില്‍ പരമാവധി 21 അംഗങ്ങളെയാണ് ഉള്‍പ്പെടുത്താനാകുക. ഇത്രയും അംഗങ്ങളെ ഉള്‍പ്പെടുത്തിയാലും എല്ലാ ഘടകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കാനാകില്ല. ഇക്കാര്യം ബോധ്യപ്പെടുത്തിയുള്ള പൊതുധാരണയാണ് ഘടകക്ഷികളുമായുള്ള ചര്‍ച്ചയിലുണ്ടാവുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top