Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കോവിഡ്-19: തിങ്കളാഴ്ച ഡാളസില്‍ 455 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; എട്ടു പേര്‍ മരിച്ചു

May 4, 2021 , പി.പി. ചെറിയാന്‍

ഡാളസ് : ഡാളസ് കൗണ്ടിയില്‍ മേയ് 3 തിങ്കളാഴ്ച 455 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എട്ടു പേര്‍ കോവിഡിനെ തുടര്‍ന്നു മരിച്ചതായി കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ 50 മുതല്‍ 80 വയസ്സുവരെ പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നു. ഇതോടെ ഡാളസ് കൗണ്ടിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 299411 ആയി. മരണം 3908.

വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായും, എന്നിരുന്നാലും ആയിരകണക്കിനാളുകള്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നുണ്ടെന്നും കൗണ്ടി ജഡ്ജി ജെങ്കിന്‍സ് വ്യക്തമാക്കി.

ഡാളസില്‍ പ്രതിദിനം ശരാശരി 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. കഴിഞ്ഞ പതിനാലു ദിവസം ശരാശരി 263 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന റിപ്പോര്‍ട്ടനുസരിച്ചു ഡാലസില്‍ ഇതുവരെ 1007476 പേര്‍ക്ക് കോവിഡ് ഒരു ഡോസ് വാക്‌സീന്‍ ലഭിച്ചതായി പറയുന്നു.

പൊതുവെ ടെക്‌സസില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവര്‍ ഇതുവരെ 2889561പേരാണ്. ടെക്‌സസില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top