Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

എം സ്വരാജിന്റെ തോല്‍‌വി പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു!; തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ടുകള്‍ യുഡി‌എഫിന് കിട്ടിയെന്ന് ഡോ. രാധാകൃഷ്ണന്‍

May 4, 2021

തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എം‌എൽ‌എയും സി‌പി‌എം നേതാവുമായ എം സ്വരാജിന്റെ പരാജയം പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. കെ ബാബു നിയോജകമണ്ഡലം തിരിച്ചുപിടിച്ച ശേഷം ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് തിരിച്ചുവിട്ടുവെന്ന ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ രംഗത്തെത്തി. തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് കിട്ടിയെന്നും തൃപ്പൂണിത്തുറയില്‍ തനിക്ക് കിട്ടിയ വോട്ടുകള്‍ താന്‍ തെണ്ടിപെറുക്കി ഉണ്ടാക്കിയതാണെന്നും ഡോ. രാധാകൃഷ്ണന്‍. വോട്ട് ചോര്‍ച്ചയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അന്വേഷണം വേണമെന്നും കെ.എസ്.രാധാകൃഷ്ണന്‍ പറയുന്നു.

തൃപ്പുണിത്തുറ ഉള്‍പ്പെടെ പത്ത് മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ടുകച്ചവടം നടത്തിയതായി പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പിൽ സംഘടനപരമായി ഏകോപനം ഇല്ലായിരുന്നു. എല്ലാ നേതാക്കളും മത്സര രംഗത്തിറങ്ങിയതോടെ ആരിലും ആർക്കും നിയന്ത്രണമില്ലാതെയായി. ആൾക്കൂട്ടം പോലെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് രംഗത്ത്. അതു കൊണ്ടു മാത്രമാണ് അനിവാര്യമായ വിജയങ്ങളും ഇല്ലാതായതെന്നും കെ എസ് രാധാകൃഷ്ണൻ പറയുന്നു.

എറണാകുളം ജില്ലയിൽ ബിജെപിയുടെ വോട്ട് ഗണ്യമായി കുറഞ്ഞു എന്ന് കണക്കുകൾ തെളിയിക്കുമ്പോഴും ഇത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമായി ആയിരുന്നു കരുതപ്പെട്ടത്. എന്നാൽ ഒരു ബിജെപി സ്ഥാനാർത്ഥി തന്നെ തന്റെ വോട്ടുകൾ യുഡിഎഫിന് പോയി എന്ന് പരസ്യമായി പറഞ്ഞതോടെ ഇത് വലിയ വിവാദമാകുകയാണ്.

ശബരിമല വിഷയം കേരളത്തിൽ വലിയ പ്രതിഷേധ ജ്വാലയായി ബിജെപി മാറ്റിയെടുക്കുന്നതിന് മുൻപ് തന്നെ നാമജപ ഘോഷയാത്ര നടന്ന സ്ഥലമായിരുന്നു തൃപ്പൂണിത്തുറ. പിന്നീടാണ് അതിന്റെ മുൻപന്തിയിലേക്ക് സംഘപരിവാർ സംഘടനകൾ അടക്കം എത്തുന്നത്. ശബരിമല വിഷയത്തിൽ സർക്കാറിനെ ന്യായീകരിച്ചു കൊണ്ടും തീവ്ര ഹിന്ദു നിലപാടുകളെ വിമർശിച്ചും ചർച്ചയ്ക്ക് നേതൃത്വം നൽകിയത് എം എൽ എ യായിരുന്ന എം സ്വരാജ് ആയിരുന്നു. അതു കൊണ്ടു തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപി സജീവമായി ഉയർത്തിയ വിഷയം ശബരിമല തന്നെയായിരുന്നു.

എന്നാൽ ബിജെപി ക്യാമ്പുകളെ പോലും ഞെട്ടിച്ച പ്രസ്താവനയായിരുന്നു കെ ബാബു നടത്തിയത്. ശബരിമല വിഷയത്തിൽ പ്രതിഷേധം ഉള്ളവർ തനിക്കാണ് വോട്ട് ചെയ്യേണ്ടതെന്നും, അത്തരം വോട്ടുകൾ ഉറപ്പായും തനിക്ക് ലഭിക്കുമെന്നും പരസ്യമായി തന്നെ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. മണ്ഡലത്തിൽ കഴിഞ്ഞതവണ നേടിയതിനേക്കാൾ 6087 വോട്ടുകളുടെ കുറവാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top