വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രോവിൻസന്റെ ഒത്തുചേരല്‍ പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസിന്റെ കുടുംബ സംഗമവും സ്റ്റുഡൻറ്/യൂത്ത് ഫോറം, വനിതാ ഫോറം എന്നിവയുടെ ഉദ്ഘാടനവും വിവിധ കലാപരിപാടികളോടെ മാഗ് കേരള ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.

ചെയർമാൻ റോയി മാത്യു, പ്രസിഡന്റ് ജോമോൻ ഇടയാടി, സെക്രട്ടറി മാത്യൂസ് മുണ്ടക്കൽ, ട്രഷറർ ജിൻസ് മാത്യു, വിപി അഡ്മിൻ തോമസ് മാമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഷിനു എബ്രഹാമിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച കാര്യപരിപാടിയിൽ, മാത്യുസ് മുണ്ടയ്ക്കൽ അംഗങ്ങളെ സ്വാഗതം ചെയ്തു. പ്രസിഡന്റ് ജോമോൻ ഇടയാടി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ പി ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്റ്റുഡൻറ് ആൻഡ് യൂത്ത് ഫോറത്തിന്റെ ഉദ്ഘാടനം ജഡ്ജി കെ പി ജോര്‍ജ്ജ് നിർവ്വഹിച്ച് സദസ്യരെ അഭിസംബോധന ചെയ്യുകയും, ആധുനിക കാലഘട്ടത്തിൽ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പങ്ക് എന്ന വിഷയം ആസ്പദമാക്കി സംസാരിക്കുകയും ചെയ്തു.

സമൂഹത്തിന്റെ വളർച്ചയ്ക്കും സ്ത്രീകളുടെ ഉന്നമനത്തിനും വനിതാ വേദികൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് വനിതാ ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട് മേയർ റോബിൻ ഇലക്കാട്ട് സംസാരിച്ചു. സ്ത്രീകളുടെ അവകാശ ലംഘനത്തിനെതിരെ പോരാടുന്ന വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം പോലുള്ള കൂട്ടായ്മയുടെ പ്രസക്തി ഇന്നത്തെ കാലഘട്ടത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പൊതുസമ്മേളനത്തിനു ശേഷം സ്റ്റുഡൻസ് ആൻഡ് യൂത്ത് ഫോറം അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സമ്മേളനത്തിന് മാറ്റുകൂട്ടി. ചെയർമാൻ റോയി മാത്യു, പ്രസിഡന്റ് ജോമോൻ ഇടയാടി, അമേരിക്ക റീജിയൻ വി പി എൽദോ പീറ്റർ, അമേരിക്ക റീജിയൻ പിആർഒ അജു വാരിക്കാട്, യൂത്ത് ആൻഡ് സ്റ്റുഡൻസ് കോഡിനേറ്റർ ഷീബ റോയ്, വനിതാ ഫോറം പ്രസിഡൻറ് ഷിബി റോയ്, വൈസ് ചെയർ സന്തോഷ് ഐപ്പ്, സ്റ്റുഡൻറ് ഫോറം പ്രസിഡന്റ് എയ്ഞ്ചൽ സന്തോഷ്, യൂത്ത് ഫോറം പ്രസിഡന്റ് ആൽവിൻ എബ്രഹാം, ജീവൻ സൈമൺ, മാഗ് പ്രസിഡന്റ് വിനോദ് വാസുദേവൻ, മാഗ് സെക്രട്ടറി ജോജി ജോസഫ് , ഫോക്കാന ബോർഡ് ഓഫ് ട്രസ്റ്റീ അംഗം എബ്രഹാം ഈപ്പൻ, ഫോമാ പ്രതിനിധി ബാബു തെക്കേക്കര, പെയർലാൻഡ് അസോസിയേഷൻ പ്രസിഡന്റ് എബ്രഹാം തോമസ് എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

ട്രസ്റ്റി ജീൻസ് മാത്യു കൃതജ്ഞത രേഖപ്പെടുത്തി.

അജു വാരിക്കാട്

Print Friendly, PDF & Email

Related News

Leave a Comment