കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് മാതാ അമൃതാനന്ദമയിയുടെ ആദരാഞ്ജലി

ഓം നമഃ ശിവായ

ശ്രീ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി കാലംചെയ്ത വിവരം വളരെ ദുഃഖത്തോടെയാണ് കേട്ടത്. മതചിന്തകളും ആദ്ധ്യാത്മിക തത്ത്വങ്ങളും കാലത്തിനനുസരിച്ച് മറ്റുള്ളവർക്ക് പകർന്നു നൽകുകയും, അതേസമയം മതത്തിനതീതമായി നിന്ന് പ്രവർത്തിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. എല്ലാ വിഭാഗക്കാരെയും ഒരുപോലെ ഉൾക്കൊള്ളുവാൻ തിരുമേനിക്കു സാധിച്ചു. ലളിതമായ വാക്കുകളിലൂടെ മറ്റുള്ളവരെ സ്വാധീനിക്കാനും ഉൾപ്രേരണ നൽകാനും അദ്ദേഹത്തിന് ഒരു പ്രത്യേകമായ കഴിവുണ്ടായിരുന്നു. സമൂഹത്തിന്റെ നല്ലൊരു സുഹൃത്തിനെയും മനുഷ്യസ്നേഹിയേയുമാണ് ശ്രീ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ ദേഹവിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. ആശ്രമവുമായി അദ്ദേഹത്തിന് അടുത്ത ആത്മബന്ധമുണ്ടായിരുന്നു. തിരുമേനിയുടെ സ്മരണയ്ക്കു മുമ്പിൽ ഹൃദയപൂർവ്വം പ്രാർത്ഥനകൾ അർപ്പിക്കുന്നു.

അമ്മ
മാതാ അമൃതാനന്ദമയീ മഠം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment