ജോ പണിക്കര്‍ ന്യൂജെഴ്സിയില്‍ നിര്യാതനായി

ന്യൂജേഴ്‌സി: ന്യൂജെഴ്സിയില്‍ വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായിരുന്ന ജോ പണിക്കര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജനാര്‍ദ്ദന പണിക്കര്‍ ഇന്ന് (മെയ് 8 ശനിയാഴ്ച) രാവിലെ 8:20ന് നിര്യാതനായി. സംസ്ക്കാരം പിന്നീട് നടത്തും.

ഭാര്യ: രാധ പണിക്കർ.

മക്കൾ: സലിൽ, സമീറ.

മരുമകൻ: രഘു.

ശ്വാസ തടസ്സത്തെത്തുടര്‍ന്നാണ് ഏപ്രില്‍ 2-ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്നു. രണ്ടു ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചിരുന്നു.

യുണൈറ്റഡ് നേഷന്‍സില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ന്യൂജെഴ്സി മണ്‍‌റോയിലെ സ്വവസതിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സിയിലും കെ.എച്ച്.എന്‍.എയിലും സജീവ പ്രവര്‍ത്തകനായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment