കോവിഡ്-19: ഇന്ത്യയില്‍ വീണ്ടും ജനിതക മാറ്റം സംഭവിച്ചു; മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്ന് ഗവേഷകര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 വീണ്ടും ജനിതകമാറ്റം സംഭവിച്ചെന്ന് ഗവേഷകര്‍. തന്മൂലം കോവിഡ് വ്യാപനം കൂടുതൽ തീവ്രമാകുമെന്നും അവര്‍ മുന്നറിയിപ്പു നൽകി. ഇന്ത്യൻ വകഭേദമായ B. 1. 617 വൈറസിന് മൂന്ന് ജനിതക മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. B. 1.617.1, B. 1.617. 2, B.1.617.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ടായതായി ഐജി ഐബി അറിയിച്ചു.

ആരോഗ്യമന്ത്രി ഹർഷ് വർധൻ മന്ത്രിതല യോഗം ചേർന്ന് രാജ്യത്തെ കൊറോണ സാഹചര്യം വിലയിരുത്തും. കൊറോണ രണ്ടാം തരംഗത്തിൽ മരണസംഖ്യ ഉയരുന്നതാണ് രാജ്യത്തെ ഗുരുതരമാക്കുന്നത്. മഹാരാഷ്ട്രയിലും, കർണാടകയിലും മരണം ക്രമാതീതമായി ഉയരുകയാണ്. ആകെ മരണസംഖ്യ 2, 38, 270 ആയി ഉയർന്നു.

മൂന്നാം ദിവസവും കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നു. നഗര മേഖലയെക്കാൾ ഗ്രാമീണ മേഖലയിലാണ് അതിവേഗം രോഗം പടരുന്നത്. കർശന നടപടി സ്വീകരിച്ചാൽ കൊറോണ മൂന്നാം തരംഗം തടയാൻ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

അതിനിടെ രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമാവുകയാണ്. കേരളത്തിന് പുറമേ തമിഴ്നാടും രോഗവ്യാപനം തടയാനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment