ഡാളസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ ഡാളസിലെ ഏഴ് ഇടവകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മെയ് 14 വെള്ളിയാഴ്ച മുതൽ 16 ഞായറാഴ്ച വരെ കൺവെൻഷൻ നടത്തപ്പെടുന്നു. ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് (st. john 14:16) എന്നതാണ് മുഖ്യ ചിന്താവിഷയം.

പ്രമുഖ കൺവെൻഷൻ പ്രഭാഷകരായ റവ. ഫാ. ജോജി കെ.ജോയ് (അടൂർ) വെള്ളി, ഞായർ ദിവസങ്ങളിലും, റവ. ഫാ. ഐസക്ക് ബി. പ്രകാശ് (ഹ്യുസ്റ്റൺ) ശനിയാഴ്ച്ചയും മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ ഏഴ് വർഷമായി നടത്തപ്പെടുന്ന ഈ കൺവെൻഷൻ ഈ വർഷം ഡാളസ് സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇൻഡ്യയാണ് ആഥിത്യം വഹിക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന ഈ കൺവെൻഷൻ വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ സന്ധ്യാനമസ്കാരം, ആത്മീയഗാന ശുശ്രുഷ എന്നിവയോടുകൂടി വൈകിട്ട് 6.30 മുതൽ 9 മണിവരെയാണ് നടത്തപ്പെടുന്നത്.

പെന്തക്കോസ്തിക്ക് മുൻപുള്ള കാത്തിരിപ്പ് ദിനങ്ങളിൽ നടത്തപ്പെടുന്നതായ ഈ കൺവെൻഷനിൽ വിശ്വാസ ഭേദം കൂടാതെ ഏവരെയും സ്വാഗതം ചെയ്യുന്നതായി കൺവെൻഷൻ ഭാരവാഹികളായ റവ. ഫാ. തമ്പാൻ വർഗീസ് (469 583 5914), തോമസ് ജോബോയ് ഫിലിപ്പ് (475 209 1416), മനോജ് തമ്പാൻ (214 514 3019) എന്നിവർ അറിയിച്ചു.

Zoom Meeting ID: 820 5181 9585
Password: doc2021

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News