കോവിഡ്-19 ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തില്‍ ഹൈക്കോടതി ഇടപെട്ടു

കൊച്ചി: കോവിഡ്-19 ചികിത്സയുടെ പേരില്‍ ചില സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്ന് അന്യായ ഫീസ് ഈടാക്കുന്നതിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രികളുടെ ചൂഷണം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഡിഎംഒയോട് അടിയന്തര റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

കൊവിഡ് രണ്ടാം തരംഗത്തില്‍ ജനം വലയുമ്പോള്‍ ചില സ്വകാര്യ ആശുപത്രികള്‍ പിപിഇ കിറ്റിന്റെയടക്കം പേര് പറഞ്ഞ് രോഗികളില്‍ നിന്ന് പതിനായിരക്കണക്കിന് രൂപയാണ് ഈടാക്കുന്നത്. ആലുവയിലെ ഒരു സ്വകാര്യ മെമ്മോറില്‍ ആശുപത്രി ഒരു രോഗിയില്‍ നിന്ന് 5 ദിവസത്തെ പിപിഇ കിറ്റി ഫീസായി വാങ്ങിയത് 37,350 രൂപയാണ്. വിഷയം ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കഴുത്തറപ്പന്‍ ഫീസിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നത്.

മരുന്ന്, ലാബ് പരിശോധന ഫീസ് അടക്കമുള്ളവയ്ക്ക് കൃത്യമായ ഫീസ് കാണിക്കേണ്ടി വരും. എന്നാല്‍ പിപിഇ കിറ്റ് എത്രതവണ മാറ്റുന്നു എന്നത് ഒരു ആശുപത്രിയും രോഗികളെ അറിയിക്കുന്നില്ല. ഇതിന്‍െ മറവിലാണ് ഈ കൊള്ള. 250 രൂപ മുതല്‍ 300 രൂപവരെയാണ് പിപിഇ കിറ്റിന് ഇപ്പോഴുള്ള പരമാവധി വില. അതേസമയം കൊള്ള ഫീസ് ഈടാക്കുന്നതിനെ ന്യായീകരിക്കില്ലെന്ന് സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment