സംസ്ഥാനത്ത് കോവിഡ്-19 രൂക്ഷമായി പടര്‍ന്നുപിടിക്കുകയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി സേവാഭാരതി രംഗത്ത്. ഉമ്മന്നൂർ പഞ്ചായത്തിലാണ് സേവാഭാരതി അംഗങ്ങൾ കർമ്മനിരതരായി കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. പഞ്ചായത്തിൽ നിർത്താതെയുള്ള അണുനശീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
കൊവിഡ് പൊസിറ്റീവായ രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും സേവാഭാരതി അംഗങ്ങൾ എത്തിച്ചു നൽകുന്നു.
നിലവിൽ 16 കൊവിഡ് മരണങ്ങൾ ഉമ്മന്നൂർ പഞ്ചായത്തിൽ നടന്നിട്ടുണ്ട്. ഇതിൽ ഒമ്പത് മൃതദേഹവും സംസ്കരിച്ചത് സേവാഭാരതിയാണെന്ന് സേവാഭാരതി അംഗങ്ങൾ വ്യക്തമാക്കി.
സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കും സേവാഭാരതി ആരംഭിച്ചിട്ടുണ്ട്. ഹെൽപ് ഡെസ്ക് നമ്പർ: 7510700501
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news