ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ അരിസോണയില്‍ നഴ്‌സസ് ഡേ ആഘോഷിച്ചു

ഫീനിക്‌സ്: അരിസോണ ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്റെ പ്രഥമ ‘നഴ്സസ് ഡേ’ ആഘോഷങ്ങള്‍ മെയ് 8ന് വളരെ ആര്‍ഭാടമായി ആഘോഷിച്ചു. കോവിഡ് മഹാമാരിയില്‍ പൊലിഞ്ഞുപോയ ആരോഗ്യപ്രവര്‍ത്തകരുടെ ഓര്‍മ്മയ്ക്കായി ഒരു നിമിഷത്തെ മൗനപ്രാര്‍ഥനക്കുശേഷം സിന്‍സി തോമസ് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. തുടര്‍ന്ന് അനീറ്റ മാത്യു ആലപിച്ച അമേരിക്കന്‍ ദേശീയഗാനത്തോടും അനിത ബിനുവിന്റെ ഇന്ത്യന്‍ ദേശീയഗാനത്തോടും കൂടി ചടങ്ങുകള്‍ ആരംഭിച്ചു. പ്രസിഡന്റ് അമ്പിളി ഉമയമ്മ സ്വാഗത പ്രസംഗം നടത്തി. ഫ്രാന്‍സിസ്കന്‍ ഹെല്‍ത്ത്‌ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ്‌ നഴ്‌സിംഗ് ഓഫീസറുമായ ഡോ. ആഗ്നസ് തേറാടിയായിരുന്നു മുഖ്യാതിഥി.

പുതിയ ബിരുദധാരികളെ ചടങ്ങില്‍ ആദരിച്ചു. അതോടൊപ്പം എല്ലാ അംഗങ്ങള്‍ക്കും മനോഹരമായ സമ്മാനങ്ങള്‍ നല്‍കുകയും, സേവനത്തിന്റെ മുഖമുദ്രയായ നഴ്സുമാര്‍ക്ക് പ്രശംസാ പത്രവും ഫലകവും നല്‍കി ആദരിക്കുകയും ചെയ്തു.

ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ടി. ദിലീപ് കുമാര്‍, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. മരിയന്‍ മക്കാര്‍ത്തി, ഇന്ത്യാ അസ്സോസിയേഷന്‍ ഓഫ് ഫീനിക്‌സ് പ്രസിഡന്റ് രാധിക ശിവ, സ്‌റ്റേവാര്‍ഡ് ഹെല്‍ത്ത് കെയര്‍ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഡെനിസ് ഹാക്കറ്റ് എന്നിവര്‍ പ്രഭാഷണം നടത്തി. നഴ്‌സസ്‌ ഡേ ആഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ച് ബാനര്‍ ഹെല്‍ത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇം‌പ്ലിമെന്റേഷന്‍ മേധാവി നിതാ ചെത്തികാട്ടില്‍ പ്രസന്റേഷന്‍ അവതരിപ്പിച്ചു.

നൃത്ത മഞ്ജീരം സ്കൂളിലെ അധ്യാപികയും പ്രമുഖ നര്‍ത്തകിയുമായ മഞ്ജു രാജേഷ് അവതരിപ്പിച്ച ഡാന്‍സ്, സംഘടനയിലെ അംഗങ്ങളും അവരുടെ കുട്ടികളും ചേര്‍ന്ന് വിവിധ കലാപരിപാടികളു ംവി ജ്ഞാനപ്രദങ്ങളായ ലഘുനാടകം തുടങ്ങിയ അവതരിപ്പിച്ചു. ഗിരിജ മേനോന്‍ ആനുകാലിക ജീവിതസാഹചര്യങ്ങളുമായി ബന്ധിപ്പിച്ച് അവതരിപ്പിച്ച കോവിഡ് അനിമേഷന്‍ സ്കിറ്റ് ശ്രദ്ധേയമായി.

സംഘടനയുടെ ജനറല്‍ സെക്രട്ടറി ലേഖ നായരും ജോയിന്റ് സെക്രട്ടറി നിഷ പിള്ളയും പരിപാടിയുടെ അവതാരകര്‍ ആയപ്പോള്‍ അനിത ബിനുവും അജിത സുരേഷ്കുമാറും ചേര്‍ന്ന് അവാര്‍ഡു വിതരണം പരിപാടിയുടെ എം.സിആയി. ശോഭ കൃഷ്ണകുമാര്‍ നന്ദി പ്രകാശിപ്പിച്ചു.

എലിസബത്ത് സുനില്‍ സാം, ഗിരിജ മേനോന്‍, ബിന്ദു വേണുഗോപാല്‍, ജെസ്സി എബ്രഹാം, മിനു ജോജി, സാറ ചെറിയാന്‍, വിനയ് കപാഡിയ, അന്ന എബ്രഹാം, ജമിനി ജോണ്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News