ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലിഖാന്‍ ഗുരുതരാവസ്ഥയില്‍

ചെ​ന്നൈ: ന​ട​ന്‍ മ​ന്‍​സൂ​ര്‍ അലിഖാനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃ​ക്ക​സം​ബ​ന്ധ​മാ​യ അസുഖത്തെത്തുടര്‍ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച താ​ര​ത്തി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യ​ത്.

ദിവസങ്ങൾക്ക് മുമ്പ് കോ​വി​ഡ് വാ​ക്‌​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്‍​സൂ​റി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​കു​ക​യും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന​ട​ന്‍ വി​വേ​കി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന. വാ​ക്‌​സി​നെ​ടു​ത്ത​താ​ണ് വി​വേ​കി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു മ​ന്‍​സൂ​ര്‍ അ​ലി​ഖാ​ന്‍റെ ആ​രോ​പ​ണം.

സം​ഭ​വ​ത്തി​ല്‍ മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ വി​ധി​ക്കു​ക​യും ചെ​യ്തു. കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ വാ​ങ്ങാ​നാ​യി ര​ണ്ട് ല​ക്ഷം രൂ​പ ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ അ​ട​യ്ക്കാ​നാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News