കൊളറാഡോ ജന്മദിന പാർട്ടി വെടിവെയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു

കൊളറാഡോ സ്പ്രിംഗ്സിലെ ഒരു ജന്മദിന പാർട്ടിയില്‍ അക്രമി ആറ് പേരെ വെടിവച്ച് കൊന്ന് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു.

ഇരകളിലൊരാളുടെ സുഹൃത്തായ, അക്രമിയെന്നു സംശയിക്കുന്നയാൾ സ്വന്തം ജീവനെടുക്കുന്നതിനുമുമ്പ് പാർട്ടിയിൽ പങ്കെടുത്തവരെ വെടി വെയ്ക്കുകയായിരുന്നു എന്ന് കൊളറാഡോ സ്പ്രിംഗ്സ് പോലീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കുട്ടികള്‍ കൂടി ഉള്‍പ്പെട്ട പാര്‍ട്ടിയായിരുന്നു എന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഡെൻ‌വറിന് 70 മൈൽ (110 കിലോമീറ്റർ) തെക്ക്, കൊളറാഡോ സ്പ്രിംഗ്സ് വിമാനത്താവളത്തിന് സമീപമുള്ള പട്ടണത്തിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള 470 ട്രെയിലറുകള്‍ ഉള്ള, പ്രധാനമായും ലാറ്റിനോ നിവാസികളുടെ മൊബൈൽ ഹോം പാർക്കായ കാന്റർബറി മാനുഫാക്ചേർഡ് ഹോം കമ്മ്യൂണിറ്റിയിലാണ് മാരകമായ വെടിവയ്പ്പ് നടന്നത്.

“ആരോ വന്ന് എല്ലാവരേയും വെടിവച്ചു,” പാർട്ടിയിൽ ഉണ്ടായിരുന്ന ഫ്രെഡി മാർക്വേസ് പറഞ്ഞു. വെടി വെച്ചതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മാര്‍ക്വേസ് പറഞ്ഞു.

മറ്റൊരു മാരകമായ വെടിവയ്പിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ ആക്രമണം നടന്നത്. മെരിലാന്‍ഡിലെ ബാള്‍ട്ടിമോറില്‍ നടന്ന ആ വെടിവെയ്പില്‍ തോക്കുധാരിയടക്കം നാല് പേര്‍ മരിച്ചിരുന്നു.

കൊളറാഡോ സംസ്ഥാനത്ത് ഈ വർഷം നടക്കുന്ന രണ്ടാമെത്തെ കൂട്ട വെടിവയ്പ്പാണിത്. മാർച്ച് 22 ന് ഡെൻ‌വറിന് 30 മൈൽ (50 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി ഒരു സൂപ്പർ മാർക്കറ്റിൽ നടന്ന വെടിവയ്പിൽ 21 കാരൻ 10 പേരെ കൊലപ്പെടുത്തിയിരുന്നു.

അടുത്തിടെ നടന്ന വെടിവയ്പ്പുകൾ തോക്ക് നിയന്ത്രണ ചർച്ചയെ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. ഡമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്‍ ഈ സംഭവങ്ങളെ “ദേശീയ നാണക്കേട്” എന്ന് വിശേഷിപ്പിക്കുകയും കോൺഗ്രസിൽ പുതിയ നിയമനിർമ്മാണം നടത്തുകയും ചെയ്തു.

അമേരിക്കൻ ഭരണഘടന തോക്ക് ഉടമസ്ഥാവകാശങ്ങൾ സംരക്ഷിക്കുന്നതിനെ ഉദ്ധരിക്കുന്ന റിപ്പബ്ലിക്കൻമാരിൽ നിന്നും, ചില ഡെമോക്രാറ്റുകളിൽ നിന്നും, തോക്ക് അവകാശ അഭിഭാഷകരില്‍ നിന്നും കടുത്ത എതിർപ്പിനെ ബൈഡന്‍ നേരിടുന്നുണ്ട്.

ആന്‍സി

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment