ദേശവിരുദ്ധതയ്ക്ക് വിട്ടുവീഴ്ച ചെയ്യില്ല; ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്ക്കരിക്കാന്‍ ബിജെപിയുടെ ആഹ്വാനം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശീയ വിരുദ്ധ മനോഭാവം അതിന്റെ എല്ലാ അതിരുകളും ലംഘിച്ചുവെന്ന് സമകാലിക സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണെന്ന് ബിജെപി കേരള യൂണിറ്റ്. ബംഗാൾ ഇന്ത്യയിലല്ലെന്നും സംഘികൾ ചാവുന്നത് വാർത്തയാക്കില്ലെന്നും നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല.

രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാൻ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങൾക്കോ സാധിക്കുകയില്ല. വാർത്തയിലും വാർത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാൻ ഭാരതീയ ജനതാ പാർട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment