കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ റേഷന്‍ കടകള്‍ വഴി 1.54 കോടി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ റേഷന്‍ കടകള്‍ വഴി അര്‍ഹതപ്പെട്ട 1.54 കോടി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 89 ലക്ഷം കാര്‍ഡുടമകളുടെ കുടുംബത്തിലെ 1.54 കോടി പേര്‍ക്കു ഇത് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മഞ്ഞ, ചുവപ്പ് കാര്‍ഡുകാര്‍ക്ക് കോവിഡ് കാലത്തെ സ്പെഷ്യല്‍ 5 കിലേ അരിക്കു പുറമേ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം 5 കിലോ അരി സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെയൊക്കെ വണ്ടി വാടക, റേഷന്‍ കടക്കാരുടെ കമ്മീഷന്‍ എഫ്സി ഐ ഇറക്കുകൂലി എന്നിവ സംസ്ഥാനമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റിന് 450 കോടി രൂപ ചെലവുണ്ട്. ദുരിതാശ്വാസ നിധിയില്‍ നിന്നും, ഖജനാവില്‍ നിന്നുമാണ് പണം കണ്ടെത്തുന്നത്. അടുത്തയാഴ്ച കിറ്റ് വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment