Flash News

തിരുപ്പതിയില്‍ ഓക്സിജൻ വിതരണത്തിലെ കാലതാമസം; പതിനൊന്നു പേര്‍ മരിച്ചു

May 11, 2021

തിരുപ്പതിയിലെ പ്രശസ്ത റുയ ഹോസ്പിറ്റലിൽ ഓക്സിജൻ വിതരണ ശൃംഖലയിൽ തടസ്സമുണ്ടായതിനെ തുടർന്ന് 11 കോവിഡ് രോഗികൾ മരിച്ചുവെന്ന് ചിറ്റൂർ ജില്ലാ കളക്ടർ ഹരിനാരായണൻ പറഞ്ഞു.

ആശുപത്രിയിൽ അഞ്ച് മിനിറ്റ് വൈകിയാണ് ഓക്സിജൻ ടാങ്കർ എത്തിയത്. ആ അഞ്ചു മിനിറ്റുകൊണ്ടാണ് ഇത്രയും രോഗികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്സിജൻ വിതരണം ഉടൻ പുനഃസ്ഥാപിച്ചതിനാല്‍ ഒരു വന്‍ ദുരന്തം ഒഴിവായതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇന്ന് പുലർച്ചെ 4 മണിയോടെ തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു ഓക്സിജൻ ടാങ്കർ ആശുപത്രിയിലെത്തിയിട്ടുണ്ട്. മരിച്ച 11 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രി ബന്ധുക്കൾക്ക് കൈമാറി. ആശുപത്രിയിൽ അടിയന്തര മെഡിക്കൽ സേവനങ്ങൾ തുടരുകയാണെന്നും ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും റുയ ഹോസ്പിറ്റൽ സൂപ്രണ്ട് പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തിൽ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഞെട്ടൽ രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. ഇക്കാര്യത്തിൽ ശരിയായ അന്വേഷണത്തിന് ഉത്തരവിട്ട അദ്ദേഹം സംഭവത്തിന്റെ കാരണങ്ങൾ തിരിച്ചറിയാനും ആവർത്തിക്കാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കാനും അധികാരികൾക്ക് നിർദേശം നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top