Flash News

ഗൗരിയമ്മ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പുരുഷ മേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ പകരം വെയ്ക്കാനില്ലാത്ത പെണ്‍ സിംഹം

May 11, 2021

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുത്തിച്ചേര്‍ത്ത കെ ആർ ഗൗരിയമ്മയുടെ ജീവിതം ഇന്ന് അവസാനിച്ചു. നിയമം പഠിച്ച് അഭിഭാഷകയായി രാഷ്ട്രീയത്തിൽ പ്രവേശിച്ച ഗൗരിയമ്മ ആധുനിക കേരള രാഷ്ട്രീയത്തിൽ പകരം വെയ്ക്കാനില്ലാത്ത പെണ്‍ സിംഹമായിരുന്നു. ഇരുപത്തിയെട്ടാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം സ്വീകരിച്ച ഗൗരിയമ്മയുടെ ജീവിതം സംഭവബഹുലമായിരുന്നു. ഒളിവുജീവിതവും ജയില്‍വാസവും കൊടിയ പീഡനങ്ങളും കടന്നാണ് മലയാളികള്‍ക്കൊപ്പം ഗൗരിയമ്മ നിലകൊണ്ടത്. എന്നാല്‍ ആ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഗൗരിയമ്മയുടെ ജീവിതത്തിലൂടനീളമുള്ള സങ്കടവും.

ചില തല്പര കക്ഷികളുടെ സ്വാധീനമുപയോഗിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അവരെ പുറത്താക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ വെച്ച് തനിക്കെതിരെ നടന്ന ക്രൂരമായ വേട്ടയാടലിനെക്കുറിച്ച് ഗൗരിയമ്മ അവരുടെ ആത്മകഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവരെ പുറത്താക്കുന്നതിന് മുന്‍പ് സംസ്ഥാന കമ്മിറ്റിയില്‍ വെച്ച് അങ്ങേയറ്റം ആഭാസകരമായ വാക്കുകളുപയോഗിച്ച് പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് ഗൗരിയമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. അന്നൊന്നും സ്ത്രീപക്ഷവാദികളോ, സംരക്ഷകരോ അവരുടെ രക്ഷയ്ക്കായി എത്തിയതുമില്ല. ഗൗരിയമ്മയുടെ ഈ വെളിപ്പെടുത്തലുകളെ നിഷേധിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായിട്ടില്ല. അത്രമേല്‍ ജുഗുപ്‌സാവഹമായ തരത്തിലാണ് പാര്‍ട്ടിയിലെ പുരുഷ മേധാവികള്‍ അവരോട് പെരുമാറിയത്.

“സര്‍ക്കാരിന്റെ പണം തട്ടിയെന്നോ, പെണ്ണുപിടിച്ചെന്നോ ഒന്നും അവര്‍ ആരോപിച്ചില്ല. ബാലിശമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൗരവ സഭയില്‍ പാഞ്ചാലിയെ ആക്ഷേപിച്ചതുപോലെ തരംതാണ വാക്കുകള്‍ ഉപയോഗിച്ച ഇ.എം. ശ്രീധരന്‍ നമ്പൂതിരിപ്പാട്, കണ്ണൂര്‍ ജില്ലയിലെ കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ എന്നെ സ്റ്റേറ്റ് കമ്മിറ്റിയില്‍ പരസ്യമായി അതിക്ഷേപിച്ചു. വസ്ത്രാക്ഷേപം നടത്തിയില്ലെന്നേയുള്ളൂ. എന്റെ മറുപടി വിശദീകരണത്തില്‍ ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് അന്ന് പറഞ്ഞത് ശ്രീധരന് അശേഷവും രുചിച്ചില്ല. അങ്ങനെയെങ്കില്‍ നിങ്ങളെ ഗൗരിച്ചോത്തി എന്ന് വിളിക്കണമെന്നായി. ബാക്കിയുള്ള സംഭാഷണങ്ങള്‍ അതും ഒരു പൊതുസഭയിലേത് സഭ്യതയ്ക്കും സംസ്‌കാരത്തിനും അശേഷം യോജിക്കാത്തതായി. തീര്‍ത്തും തരംതാണ നിലവാരത്തിലേക്ക് സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ച നീണ്ടപ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ ബാധ്യതയുള്ളവര്‍ നപുംസകങ്ങളെ പോലെ തലകുനിച്ച് മൗനമായി ഇരുന്നു. ഞാന്‍ ഇറങ്ങി പോന്നു.” ( കെ.ആര്‍ ഗൗരിയമ്മയും കേരളവും-ഗീത)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top