Flash News

ഇസ്രയേലില്‍ ഹമാസിന്റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയുടെ കുടുംബത്തിന് ആശ്വാസവചനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍

May 12, 2021

ന്യൂഡൽഹി: ഇസ്രയേലില്‍ ഹാമാസ് തൊടുത്തുവിട്ട റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കഞ്ഞിക്കുഴി സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ആശ്വാസവചനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സൗമ്യയുടെ കുടുംബത്തിന് എല്ലാ പിന്തുണയും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.

വിവരങ്ങള്‍ അറിഞ്ഞയുടനെ താന്‍ സൗമ്യയുടെ കുടുംബവുമായി സംസാരിച്ചുവെന്നും അവരെ അനുശോചനം അറിയിച്ചുവെന്നും മന്ത്രി വി മുരളീധരൻ അറിയിച്ചു. എല്ലാ സഹായവും അവർക്ക് വാഗ്ദാനം ചെയ്തതായും അദ്ദേഹം ട്വീറ്റ് ചെയ്തു. അക്രമത്തെ ശക്തമായി അപലപിക്കുന്നതായും സമാധാനം പാലിക്കാൻ ഇരു വിഭാഗത്തോടും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഏഴ് വര്‍ഷമായി ഇസ്രയേലില്‍ ഹോം കെയര്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു സൗമ്യ. കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിച്ചത്. വീട്ടിലുണ്ടായിരുന്ന സൗമ്യ പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധയും കൊല്ലപ്പെട്ടു. വീട് പൂര്‍ണ്ണമായും തകർന്നു.

അപകടസമയത്ത് ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളിലൂടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സൗമ്യ. സംസാരിക്കുന്നതിനിടെ പെട്ടെന്നാണ് ഫോണ്‍ ഡിസ്‌കണക്ടായത്. വീണ്ടും വിളിച്ചെങ്കിലും കിട്ടിയില്ല. ഉടന്‍ തന്നെ സമീപത്തുള്ള ബന്ധുവിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. നിരന്തരം വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെന്നും തന്റെ ജീവന്‍ അപടത്തിലാണെന്നും സന്തോഷിനെ സൗമ്യ സംസാരിക്കുന്നതിനിടെ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ മുന്‍ അംഗം സതീശന്റേയും സാവിത്രിയുടേയും മകളാണ് സൗമ്യ. മൃതദേഹം നിലവില്‍ അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിവരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top