കോവിഡ് അതിവ്യാപനം, ലോക്ക് ഡൗൺ; ഫ്രറ്റേണിറ്റി കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

പാലക്കാട്: കോവിഡ് അതിവ്യാപനവും ലോക്ക് ഡൗണും മൂലം പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങുവുകയെന്ന ലക്ഷ്യത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല കമ്മിറ്റി ജില്ല ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നു. അവശ്യമരുന്നുകൾ വീടുകളിലെത്തിച്ചു നൽകൽ, ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം,കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക്ക്,അണുനശീകരണം നടത്തൽ,ഡോക്ടർ & കൗൺസിലേഴ്സ് ടെലി കൺസൾട്ടിങ്,രക്തദാനം നടത്തൽ തുടങ്ങിയ സേവനങ്ങൾ കൺട്രോൾ റൂമിലൂടെ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അധികൃതർ ആവശ്യപ്പെടുന്നതിനനുസരിച്ച് ആരോഗ്യം,തദ്ദേശ സ്ഥാനങ്ങൾ,പോലീസ്, ദുരന്ത നിവരണ അതോറിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾക്ക് കൺട്രോൾ റൂം വളണ്ടിയർമാരെ ലഭ്യമാക്കിക്കൊടുക്കുമെന്നും അവർ അറിയിച്ചു.

പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി ബന്ധപ്പെടാം: ഷഫീഖ് അജ്മൽ – 9656344379, രഞ്ജിൻ കൃഷ്ണ – 81398 22312, റഫീഖ് പുതുപ്പള്ളി തെരുവ് – 97470 73452, ഫായിസ തസ്നീം – 94470 97010, ത്വാഹ മുഹമ്മദ് – 94000 78469.

Print Friendly, PDF & Email

Related News

Leave a Comment