Flash News

കോവിഡ്-19 ഇന്ത്യന്‍ വകഭേദമെന്ന് പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത: കേന്ദ്രം

May 12, 2021

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19ന്റെ വകഭേദമെന്ന് വിശേഷിപ്പിക്കുന്ന B.1.617 അടിസ്ഥാനരഹിതമാണെന്നും, ലോകാരോഗ്യ സംഘടന അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. വൈറസിന്റെ വകഭേദം ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയെങ്കിലും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കി.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു‌എച്ച്‌ഒ) കോവിഡ് വൈറസിന്റെ B.1.617 വകഭേദവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 32 പേജുള്ള റിപ്പോര്‍ട്ടില്‍ ഒരു സ്ഥലത്തും ‘ഇന്ത്യന്‍’ എന്ന വാക്ക് പരാമര്‍ശിച്ചിട്ടില്ലെന്നും അതിനാല്‍ വൈറസിനെ ഇന്ത്യന്‍ വേരിയന്റ് എന്ന് വിശേഷിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിങ്ങനെ ബി.1.617-ന്റെ മൂന്ന് വകഭേദങ്ങളും ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്.

കൊവിഡിന്റെ ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്ന് നേരത്തെ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ.) പറഞ്ഞിരുന്നു. ഇത്തരത്തില്‍ തരം തിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. രാജ്യത്ത് കഴിഞ്ഞ ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20-ഓളം രാജ്യങ്ങളിലാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top