Flash News

രാജ്യത്ത് കോവിഡ് വാക്സിന്‍ ഉടര്‍ന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് മമത ബാനര്‍ജി

May 12, 2021

കൊല്‍ക്കത്ത: കോവിഡ്-19 വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്നും വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മമത ബാനര്‍ജി കത്തയച്ചു. വാക്സിന്‍ പരമാവധി വേഗത്തില്‍ ഇറക്കുമതി ചെയ്യുന്നത് നിലവില്‍ രാജ്യത്തിന്റെ പരമപ്രധാനമായ ആവശ്യമാണെന്നും മമത കത്തില്‍ പറയുന്നു.

രാജ്യത്തെ കൊവിഡ് വാക്സിന്‍ ഉത്പാദനം അപര്യാപ്തമാണ്. രാജ്യത്തിന്റെ ആവശ്യത്തിന് അനുസരിച്ച്‌ വാക്സിന്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും സാധിക്കുന്നില്ല.ബംഗാളില്‍ മാത്രം പത്ത് കോടി ആളുകള്‍ക്ക് വാക്സിന്‍ ആവശ്യമമാണ്. രാജ്യത്തെ പൊതു ആവശ്യം ഇതിലും എത്രയോ മടങ്ങാണ്. ആകെ ജനങ്ങളുടെ വളരെ ചെറിയ ശതമാനം പേര്‍ക്ക് മാത്രമാണ് നിലവില്‍ വാക്സിന്‍ ലഭ്യമായതെന്നും മമത വ്യക്തമാക്കി.

ആഗോള ആവശ്യം കണക്കിലെടുത്ത് നിരവധി കമ്പനികള്‍ ലോകവ്യാപകമായി വാക്സിന്‍ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.
ഇവരില്‍ നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് മമത പ്രധാനമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top