Flash News

പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 23-ന്

May 13, 2021

ഫിലഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷന്‍റെ വാര്‍ഷിക കുടുംബ സംഗമം, 2021-ലെ പ്രവര്‍ത്തനോത്ഘാടനം, മാതൃദിനാഘോഷം, മുന്‍‌നിര പ്രവര്‍ത്തകര്‍ക്ക് ആദരം, ഉന്നത വിദ്യാഭ്യസം നേടിയവര്‍ക്ക് അഭിനന്ദനം ഇവ സംയുക്തമായി മെയ് 23-ന് ഞായറായാഴ്ച വൈകുന്നേരം 5-മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫയായിലെ മയൂര ഇന്ത്യന്‍ റസ്റ്റോറന്‍റില്‍ (9321 Krewstown Road, Philadelphia, PA 19115) വെച്ച് നടത്തുന്നു.

പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന മുഖ്യാതിഥിയായിരിക്കും. ഫൊക്കാന നേതാക്കളും, വിവിധ സാംസ്ക്കാരിക സംഘടനകളുടെ സാരഥികളും ആഘോഷ പരിപാടികളില്‍ പങ്കെടുക്കും.

ആതുര ശുശ്രൂഷാ രംഗത്തും മറ്റ് മുന്‍ നിര പ്രവര്‍ത്തകരെ ആദരിക്കുന്നതോടൊപ്പം ഇക്കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ ഉന്നത ബിരുദം നേടിയവരെ അഭിനന്ദിക്കുകയും അവര്‍ക്ക് പാരിതോഷികവും നല്‍കുമെന്നും പ്രസിഡന്‍റ് അലക്സ് തോമസ് അറിയിച്ചു.

മാതൃദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും, തുടര്‍ന്ന് ബാങ്ക്വറ്റും ഉണ്ടായിരിക്കും. പരിപാടികളുടെ ക്രമീകരണത്തിന് ഡോ. ഈപ്പന്‍ ഡാനിയല്‍ കണ്‍വീനറും, സുമോദ് നെല്ലിക്കാല, കോഓര്‍ഡിനേറ്ററുമായി പ്രവര്‍ത്തിക്കുന്നു. പമ്പയുടെ ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വവരങ്ങള്‍ക്ക്: അലക്സ് തോമസ് (പ്രസിഡന്‍റ്): 215 850 5268, ഡോ. ഈപ്പന്‍ ഡാനിയല്‍ (കണ്‍വീനര്‍), 215 262 0709, ജോണ്‍ പണിക്കര്‍ 215 605 5109, ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, സുമോദ് നെല്ലിക്കാല 267 322 8527 മോഡി ജേക്കബ്, 215 667 0802, ഫീലിപ്പോസ് ചെറിയാന്‍ 215 605 7310, ജോര്‍ജ്ജുകുട്ടി ലൂക്കോസ് 267 777 3955.

ജോര്‍ജ്ജ് ഓലിക്കല്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top