കോവിഡ്-19; ഇന്ത്യന്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്സിന്‍ ഫലപ്രദമാകുമോ എന്ന് സംശയമുണ്ടെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജനിതക മാറ്റം വന്ന കോവിഡ്-19 ഏറ്റവും അപകടകരവും മാരകവും അതിവേഗവ്യാപന ശേഷിയുമുള്ളതാണെന്ന് ലോകാരോഗ്യ സംഘടന. ഈ വകഭേദത്തെ പ്രതിരോധിക്കാന്‍ നിലവിലുള്ള വാക്‌സിനുകള്‍ക്ക് ശേഷിയുണ്ടോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും അവര്‍ പറയുന്നു. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്ക് ഇന്ത്യന്‍ വകഭേദത്തിനെതിരെ കുറഞ്ഞ പ്രതിരോധ ശേഷി മാത്രമേ ഉള്ളൂ എന്ന് ചില പഠനങ്ങള്‍ കാണിക്കുന്നതായും ലോകാരോഗ്യ സംഘടന പറഞ്ഞു.

ബി.1.617 എന്ന വകഭേദമാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് ഉയര്‍ന്ന വ്യാപനതോതാണ്. ആന്റിബോഡികളോട് കുറഞ്ഞ സംവേദകത്വം മാത്രമാണ് ഈ വൈറസുകള്‍ പ്രകടിപ്പിക്കുന്നത്. നിലവില്‍ 44 രാജ്യങ്ങളില്‍ ബി.1.617 വകഭേദത്തെ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment