ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു

ടെൽ അവീവ്: പലസ്തീനിനെതിരായ ആക്രമണം ഇസ്രായേൽ ശക്തമാക്കി. ഗാസയിലെ ഇസ്രയേൽ പ്രത്യാക്രമണങ്ങളിൽ നൂറിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് മരണസംഖ്യ 109 ആയി.

ആക്രമണത്തിൽ 580 പേർക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2014 ന് ശേഷം ആദ്യമായാണ് ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത്. കഴിഞ്ഞ ആഴ്ച ജറുസലേമിലെ അല്‍ അക്സ പള്ളി വളപ്പിലുണ്ടായ സംഘര്‍ഷമാണ് ഇപ്പോള്‍ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് വഴിമാറിയിരിക്കുന്നത്.

അതേസമയം ഗാസയിലെ 600 ഓളം ഇടങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തതായി ലഫ്റ്റനന്റ് കേണല്‍ ജോനാഥന്‍ കോണ്‍റിക്കസ് സ്ഥിരീകരിച്ചു. യുദ്ധവിമാനങ്ങളും നിയന്ത്രിത ബോംബുകളും ഉപയോഗിച്ചാണ് ഇസ്രായേൽ സേന ആക്രമണം നടത്തുന്നത്. വലിയ കെട്ടിടങ്ങള്‍ വരെ ബോംബുകള്‍ വീണ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ഹമാസിന്റെ താവളങ്ങളാണ് ഇസ്രായേൽ പ്രധാനമായും ഉന്നം വെക്കുന്നത്. ഹമാസിന്റെ മൂന്ന് രഹസ്യാന്വേഷണ നേതാക്കളെ ഇസ്രായേൽ വധിച്ചു. ഹമാസ് റോക്കറ്റ് തൊടുക്കുന്ന മേഖല, നേതാക്കളുടെ ഓഫീസുകൾ, വീടുകൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment