നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഭാഗ്യസ്മരണീയനായ പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ മെയ് 16 ഞായറാഴ്ച ന്യൂയോർക്ക് സമയം വൈകിട്ട് 4 മണി മുതൽ 6 മണി വരെ ഒരു അനുസ്മരണ സമ്മേളനം ഓൺലൈൻ പ്ലാറ്റ്‌ ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്നു.

ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്‌സിനോസിന്റെ അധ്യക്ഷതയിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ ബിഷപ് ജോയ് ആലപ്പാട്ട് (സീറോ മലബാർ കാതലിക്ക് ചർച്ച്), ആർച്ച് ബിഷപ് യെൽദോ മാർ തീത്തോസ് (സിറിയൻ ഓർത്തഡോക്സ്‌ ചർച്ച്), ബിഷപ് ഡോ.സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത (മലങ്കര ഓർത്തഡോക്സ് ചർച്ച്), ബിഷപ് ഡോ.ഫിലിപ്പോസ് മാർ സ്‌റ്റേഫാനോസ് (മലങ്കര കാതലിക്ക് ചർച്ച്), ബിഷപ് പീറ്റർ ഈറ്റൺ (എപ്പിസ്കോപ്പൽ ചർച്ച്), എന്നീ ബിഷപ്പുമാർ വിവിധ സഭകളെ പ്രതിനിധാനം ചെയ്ത് സംസാരിക്കും.

റവ.ജിം വിൻക്ലെർ (ജനറൽ സെക്രട്ടറി, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ്‌, യുഎസ്എ), സെനറ്റർ കെവിൻ തോമസ് (ന്യൂയോർക്ക്), വികാരി ജനറാൾ റവ.ഡോ.ചെറിയാൻ തോമസ്, ഡോ.സാക് വർഗീസ് (ലണ്ടൻ ), ഡോ.ഉഷാ ജോർജ്‌ (കാനഡ), ഡോ.പി.വി ചെറിയാൻ (ചിക്കാഗോ), ബിജി ജോബി (ഡാലസ്), സിൻസി ചാക്കോ (ഡിട്രോയിറ്റ്‌), എന്നിവർ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് സംസാരിക്കും.

സമ്മേളനത്തിന് ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം സ്വാഗതവും ഭദ്രാസന ട്രഷറാർ ജോർജ്‌ ബാബു (ന്യൂയോർക്ക്) നന്ദിയും രേഖപ്പെടുത്തും. റവ.അരുൺ സാമുവേലിന്റെ (ലോസ് ആഞ്ചലസ്‌) പ്രാർത്ഥനയോട് സമ്മേളനം സമാപിക്കും.

അനുസ്മരണ സമ്മേളനം Mar Thoma Media യൂട്യൂബ് ചാനലിലൂടെ തത്സമയം ഏവർക്കും ദർശിക്കാവുന്നതാണ്. സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം അറിയിച്ചു.

Zoom Meeting ID: 516 377 3311

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News