മേരിക്കുട്ടി കുര്യന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക അനുശോചിച്ചു

ഡാളസ് : പൂവത്തൂർ പുത്തൻ വീട്ടിൽ പരേതനായ പി റ്റി കുര്യന്റെ (റിട്ട. അസി.എഞ്ചിനീയർ) ഭാര്യ മേരിക്കുട്ടി കുര്യന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക അനുശോചിച്ചു.

പരേത തിരുവല്ല കല്ലുങ്കൽ തേക്കിൽതുണ്ടിയിൽ പരേതരായ പോത്തൻ തോമസ്‌ തങ്കമ്മ പോത്തൻ ദമ്പതികളുടെ സീമന്ത പുത്രിയാണ്.

പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ സീനിയർ വൈസ് പ്രസിഡന്റും ഓർത്തോഡോക്സ് സഭാ മുൻ മാനേജിംഗ് കമ്മിറ്റി അംഗവും കൂടിയായി തോമസ് രാജന്റെ സഹോദരിയാണ് പരേത.

മക്കൾ : ഷാജി കുര്യൻ, ഷിബു കുര്യന്‍.

ശവസംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കുര്യാക്കോസ്‌ മാർ ക്ലിമ്മിസ്‌ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതായിരിക്കും.

തോമസ് രാജന്റെ സഹോദരി മേരിക്കുട്ടിയുടെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ കോഓർഡിനേറ്റർ ഷാജി രാമപുരം, പ്രസിഡന്റ് പ്രൊ. ജോയ് പല്ലാട്ടുമഠം എന്നിവർ അനുശോചനം രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് രാജൻ (ഡാളസ്) 214 287 3135.

Print Friendly, PDF & Email

Leave a Comment