കോവിഡ്-19 വ്യാപനം രൂക്ഷം; ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി; ചില ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

കോവിഡ്-19 വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൂടാതെ രോഗവ്യാപനം അതിരൂക്ഷമായിട്ടുള്ള ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. വിവിധ വകുപ്പുകളുടെ വിദഗ്ധ സമിതി യോഗത്തിലാണ് ഇങ്ങനെയൊരു ആവശ്യം ഉയര്‍ന്നു വന്നത്. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ആവശ്യപ്പെട്ടത്.

അതേസമയം, നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്നും സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ മൂന്നാഴ്ചയെങ്കിലും നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ നീക്കമെന്നാണ് ആവശ്യം ഉയരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment