Flash News

നീരാ ടെന്‍ഡന്‍ വൈറ്റ് ഹൗസ് സീനിയര്‍ അഡ്വൈസര്‍

May 15, 2021 , പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ബൈഡന്‍ ഭരണത്തില്‍ കാബിനറ്റ് റാങ്കില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ഏക ഇന്ത്യന്‍ അമേരിക്കന്‍ വംശജ നീരാ ടെന്‍ണ്ടന്റെ നിയമനം യു.എസ്. സെനറ്റ് തള്ളിയതോടെ കാബിനറ്റ് റാങ്കില്‍ നിന്നും പുറത്തായ നീരയെ വൈറ്റ് ഹൗസ് സീനിയര്‍ അഡ്വൈസറായി നിയമിച്ചതായി വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.

മാനേജ്‌മെന്റ് ആഡ് ബഡ്ജറ്റ് ഓഫീസ് അദ്ധ്യക്ഷ എന്ന കാബിനറ്റ് റാങ്കിലാണ് നീര നോമിനേറ്റ് ചെയ്യപ്പെട്ടത്. മാര്‍ച്ചില്‍ സെനറ്റിന്റെ അംഗീകാരം ലഭിക്കാതിരുന്നതിനാല്‍ നോമിനേഷന്‍ പിന്‍വലിക്കുകയായിരുന്നു.

അഫോഡബിള്‍ കെയര്‍ ആക്ട് പോളിസി ചെയ്ഞ്ചിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്ന ചുമതലയാണ് ബൈഡന്‍ ഇവരെ ഏല്‍പിച്ചിരിക്കുന്നത്. ഈ ആക്ടിങ് രൂപം നല്‍കിയ ബറാക്ക് ഒബാമയുടെ ടീമില്‍ നീരാ പ്രവര്‍ത്തിച്ചിരുന്നു.

സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് ആക്ഷന്‍ ഫണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതല നിര്‍വഹിക്കുകയാണ് നീരാ.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയായില്‍ നിന്നും ബിരുദവും യെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദവും നേടി. 51 വയസ്സുള്ള നീരാ മാസ്സച്യൂസൈറ്റ്‌സിലാണ് ജനിച്ചത്. ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് ജനിച്ച മകളാണ് നീരാ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top