Flash News

ട്രംപ് ഇംപീച്ച്‌മെന്റിനെതിരെ റിപ്പബ്ലിക്കൻമാർ വോട്ട് ചെയ്തത് അവരുടെ ജീവൻ ഭയന്ന്: ലിസ് ചെയ്നി

May 15, 2021 , ആന്‍സി

വാഷിംഗ്ടണ്‍: സ്വന്തം ജീവൻ ഭയന്നാണ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനെതിരെ കോൺഗ്രസിലെ നിരവധി ജി‌ഒ‌പി അംഗങ്ങൾ വോട്ട് ചെയ്തതെന്ന് റിപ്പബ്ലിക്കൻ കോൺഗ്രസ് വനിത ലിസ് ചെനി പറഞ്ഞു.

“സ്വന്തം ജീവന്റെ സുരക്ഷയില്‍ ഭയപ്പെടുന്നുവെന്ന് നിരവധി അംഗങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. അവര്‍ക്ക് അവരുടെ ജീവനായിരുന്നു വലുത്,” വ്യോമിംഗ് ജനപ്രതിനിധി അംഗമായ ചെയ്നി വെള്ളിയാഴ്ച സി‌എൻ‌എന്നിനോട് പറഞ്ഞു.

യുഎസ് ക്യാപ്പിറ്റോളിൽ ജനുവരിയിൽ ഉണ്ടായ ആക്രമണ പരമ്പരയ്ക്ക് പ്രചോദനം നല്‍കിയ ട്രം‌പിനെ രണ്ടാം തവണയാണ് സഭ ഇംപീച്ച് ചെയ്തത്. അതും ചരിത്രപരമായ ഇം‌പീച്ച്മെന്റ് എന്ന് രേഖപ്പെടുത്തുകയും ചെയ്തു.

2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നിയമനിർമ്മാതാക്കൾ ക്യാപിറ്റോള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്ന ജനുവരി 6 നാണ് ട്രംപ് തന്റെ അനുയായികളായ പ്രൗഡ് ബോയ്സ് ഉൾപ്പെടെയുള്ളവരെ അക്രമത്തിന് പ്രേരിപ്പിച്ചത്.

മുന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെയ്നിയുടെ മൂത്ത മകളായ ലിസ് ചെയ്നി, ക്യാപിറ്റോള്‍ അക്രമത്തിന് ട്രംപിന് ഉത്തരവാദിത്തമുണ്ടെന്ന് വോട്ടു ചെയ്ത 10 ഹൗസ് റിപ്പബ്ലിക്കൻമാരിൽ ഒരാളാണ്.

എബിസി ന്യൂസിൽ ഞായറാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന മറ്റൊരു അഭിമുഖത്തിൽ, 2020 ലെ തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിന് വോട്ടു ചെയ്തതിൽ ഖേദിക്കുന്നുവെന്ന് പറയുന്നുണ്ട്.

ട്രംപിന്റെ വോട്ടർ തട്ടിപ്പ് അവകാശവാദത്തെ വിമർശിച്ചതിനെ തുടർന്ന് ഹൗസ് ജി‌ഒ‌പി നേതൃത്വത്തിൽ നിന്ന് നീക്കം ചെയ്തതിന് ശേഷമാണ് ചെയ്നി ഇക്കാര്യം വ്യക്തമാക്കിയത്. “ഞാൻ ഒരിക്കലും ജോ ബൈഡനെ പിന്തുണയ്ക്കാൻ പോകുന്നില്ല, വോട്ടെടുപ്പിൽ ഞാൻ ഖേദിക്കുന്നു,” ചെയ്നി പറഞ്ഞു.

“നയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വോട്ടായിരുന്നു അത്. സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ളതും അദ്ദേഹം മുന്നോട്ട് വച്ച നയങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിന് നല്ലതുമായിരുന്നു. എന്നാൽ, ഞാൻ വോട്ടിന് ഖേദിക്കുന്നുവെന്ന് പറയുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നു,” ചെയ്നി പറഞ്ഞു.

2020 ലെ തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടുവെന്ന ട്രംപിന്റെ വാദത്തെ അവർ നിരാകരിച്ചു. അതാകട്ടെ, ട്രംപിനെ പ്രകോപിപ്പിക്കുകയും ചെയ്നിയെ സഭാ നേതൃസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് വാദിക്കുകയും ചെയ്തു.

ബുധനാഴ്ച, റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ ചെയ്നിയെ ഹൗസ് ലീഡർഷിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കി.

2024 ൽ ട്രംപ് വീണ്ടും മത്സരിക്കാൻ തീരുമാനിച്ചാൽ ഓവല്‍ ഓഫീസിലേക്കുള്ള ട്രം‌പിന്റെ തിരിച്ചുവരവ് തടയാന്‍ തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ചെയ്നി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top