Flash News

ന്യൂനമര്‍ദ്ദം ടൗട്ടേ ചുഴലിക്കാറ്റായി: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും; കടലാക്രമണം രൂക്ഷം

May 15, 2021

തിരുവനന്തപുരം: അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 300 കി.മീ വടക്ക് പടിഞ്ഞാറുമാണ് നിലവില്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 18 ഓടെ ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത്, ദിയു തീരങ്ങളില്‍ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവിടെ നിന്ന് രാജസ്ഥാനിലേക്ക് കടന്നേക്കും.

ന്യൂനമര്‍ദ്ദത്തിന്റെ ഫലമായുണ്ടായ അതിതീവ്ര മഴയും അതിശക്തമായ കാറ്റും സംസ്ഥാനത്ത് കനത്ത നാശം വിതച്ചു. പലയിടത്തും കലാക്രമണം അതിരൂക്ഷമായി. വീടുകള്‍ക്കും പാലങ്ങള്‍ക്കും വിള്ളലുകളുണ്ടായി. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top