Flash News

രണ്ടാം സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍‌ച്വലായി നടത്തുന്നത് ഉചിതമായിരിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍

May 15, 2021

കോവിഡ്-19 അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിണറായി വിജയന്റെ രണ്ടാം സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വലായി നടത്തിയാല്‍ അത് സമൂഹത്തിന് നല്‍കുന്ന ഏറ്റവും വലിയ സന്ദേശമായിരിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കേരളാ സ്റ്റേറ്റ് ബ്രാഞ്ച് നിര്‍ദ്ദേശിച്ചു. ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയതിനേയും ഐ എം എ അഭിനന്ദിച്ചു.

ഐ.എം.എ പ്രസ്താവനയില്‍ നിന്ന്:

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കാതെയും പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടതാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന്.

മേയ് 20ന് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൊതുജനങ്ങള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനമില്ല.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഘടകക്ഷികളുമായുള്ള ചര്‍ച്ചകളും സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചകളും നടക്കുകയാണ്. മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കുന്നതിനാണ് ചര്‍ച്ച.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top