Flash News

ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ എത്ര കോടിക്കാണ് പിണറായി വിജയന്‍ വിലയ്ക്കെടുത്തതെന്ന് കെ സുരേന്ദ്രന്‍

May 15, 2021

ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ബഹിഷ്‌കരിക്കുന്നത് തുടരുമെന്നും ഒരു വിട്ടുവീഴ്ചയും അതിന് ഉണ്ടാകില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ റീജിയണൽ എഡിറ്റർമാർക്ക് അയച്ചതായി അവകാശപ്പെടുന്ന ഒരു ഇമെയിലും സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. യുഡിഎഫിനും ബിജെപിക്കുമെതിരെ ഗോസിപ്പും കള്ളക്കഥകളും മെനയാന്‍ സിന്ധു ഇമെയിലില്‍ ആവശ്യപ്പെട്ടതായും, എന്നാല്‍ സിപിഎമ്മിനെ അതില്‍ നിന്ന് ഒഴിവാക്കിയെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

റീജിയണല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഇ-മെയിലില്‍ യു. ഡി. എഫിനും ബി. ജെ. പിക്കുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാന്‍ ടീമിനെ ഉണ്ടാക്കിയവര്‍ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ലെന്നും പിണറായി വിജയനോട് കെ സുരേന്ദ്രൻ പറയുന്നു. ബംഗാള്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ചാനല്‍ ബഹിഷ്‌കരിക്കുവാന്‍ ബിജെപി ആഹ്വാനം ചെയ്തിരുന്നു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Dear All,

As Editor instructed, its time to start real political stories. The election is the most appropriate time for gossips, speculations, analysis, and of course factual reporting. Besides existing arrangements, we are forming special teams for political stories. All assigned have to nurture sources, pan Kerala, and start doing stories.

For Congress and UDF– Shibukumar, Kamalesh, Syam, and Bidin will be the Team

For BJP— Kamalesh, Sandeep, and Joshy will be the Team.

You are supposed to do stories from your bureau/region as usual and state stories, especially for this period. Constituency change speculations, inner-party discussions, rifts, preparations etc shall come as stories. All may not be “confirmed ” news but as Editor pointed out, this is the flavour of present time rather, we have to make it so. All seniors in this loop will help you with contributions. So kindly start immediately, don’t fail us as we have great expectations.

Sindhu…..

തെരഞ്ഞെടുപ്പിൽ തോറ്റവർക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടെന്ന് ശ്രീ. പിണറായി വിജയൻ മനസിലാക്കണം. റീജിനൽ എഡിറ്റർമാർക്ക് അയച്ച ഈ മെയിലിൽ യു. ഡി. എഫിനും ബി. ജെ. പിക്കുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാൻ ടീമിനെ ഉണ്ടാക്കിയവർ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാൻ പാഴൂർപടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ല. താങ്കൾ ഭീഷണിപ്പെടുത്തിയാണോ അതോ പ്രലോഭിപ്പിച്ചാണോ ഇവരെ വശത്താക്കി സർവ്വെ നടത്തിച്ചതും ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി പി. ആർ. ഏൽപ്പിച്ചതെന്നും മാത്രമേ ഇനി അറിയാനുള്ളൂ. ഖജനാവിൽ നിന്ന് പരസ്യ ഇനത്തിൽ കൊടുത്തതുകൂടാതെ എത്ര കോടിക്കാണ് ഇക്കൂട്ടരെ വിലക്കെടുത്തതെന്ന് താങ്കൾക്കുമാത്രമേ പറയാനാവൂ. താങ്കളുടെ പാർട്ടിയുടെ ബഹിഷ്കരണം അവസാനിപ്പിക്കാൻ താങ്കളുടെ പാർട്ടിയുടെ താത്വികാചാര്യന്റെ മകനെ മുൻനിർത്തി എ. കെ. ജി സെന്ററിൽ നടത്തിയതുപോലുള്ള ഒത്തുതീർപ്പിന് ഞങ്ങളേതായാലും ഇല്ലെന്ന് മാത്രം തൽക്കാലം താങ്കളെ ഓർമ്മിപ്പിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top