ഷേര്‍ളി പുതുമന (61) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസക്കാരുമായ ജെയിംസ് പുതുമനയുടെ ഭാര്യ ഷേര്‍ളി പുതുമന (61) ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

കുറവിലങ്ങാട് വടക്കേ പുത്തന്‍പുര കുടുംബാംഗവും, കുടമാളൂര്‍ സെന്‍റ് മേരീസ് കാത്തോലിക് ഫൊറാന ഇടവകാംഗങ്ങളുമായ പരേതരായ ജോസഫ്, ത്രേസ്യമ്മ ദമ്പതിമാരുരുടെ പുത്രിയുമാണ് പരേത.

സോമര്‍സെറ്റ് ഇടവകാംഗമായ വത്സമ്മ പെരുംപായില്‍ പരേതയുടെ സഹോദരിയാണ്.

ദീര്‍ഘനാള്‍ റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഐ.സി യൂണിറ്റില്‍ രജിസ്‌ട്രേഡ് നഴ്‌സായിപ്രവര്‍ത്തിച്ചു വരുകയായിരുന്നു.

മക്കള്‍: ഡോ. ജെറെമി പുതുമന എം.ഡി (ഏല്‍ യൂണിവേഴ്‌സിറ്റി), സ്‌റ്റെഫനി പുതുമന

സഹോദരങ്ങള്‍:
ചാക്കോച്ചന്‍ (പരേതന്‍)
മറിയാമ്മ മാമ്മച്ചന്‍ (കോട്ടയം)
സിസ്റ്റര്‍ സോഫി മരിയ ബിഎസ് (കൊല്ലം)
ആന്‍ തോമസ് (യു എസ് എ)
ഗ്രേസി ആന്റണി (തൃശ്ശൂര്‍)
വത്സമ്മ ബാബു (യു എസ് എ)
സെലിന്‍ രാജു (കാനഡ)
സോണിയ കരോട്ട് (യു എസ് എ)

പൊതുദര്‍ശനം: മെയ് 16 ഞായറാഴ്ച വൈകീട്ട് 3.30 മുതൽ 7.30 വരെ സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ (508 എലിസബത്ത് അവന്യൂ, സോമർസെറ്റ്, ന്യൂ ജേഴ്‌സി 08873). 6:00 – ന് പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും. (Address: 508 Elizabeth Ave, Somerset, NJ 08873).

സംസ്കാരം: സോമര്‍സെറ്റ് ദേവാലയത്തില്‍ മെയ് 18 ചൊവാഴ്ച രാവിലെ 10:00-ന് നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ന്യൂജേഴ്‌സിയിലെ പിസ്കാറ്റ്വേ റിസറക്ഷന്‍ സെമിത്തേരിയില്‍ 12:00-ന്. (Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ 08854)

കൂടുതൽ വിവരങ്ങൾക്ക് : ടോം പെരുംപായിൽ (646) 326-3708

Print Friendly, PDF & Email

Related News

Leave a Comment