Flash News

കെ കെ ശൈലജയുടെ കൈകളില്‍ നിന്ന് ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ്ജിന്റെ കൈകളിലേക്ക്

May 19, 2021

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്. കെകെ ശൈലജയുടെ പിന്‍ഗാമിയായി വീണ ജോര്‍ജ് ഇനി ആരോഗ്യവകുപ്പിനെ നയിക്കും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു.

മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണ ആറന്മുളയില്‍ നിന്ന് ഇത് രണ്ടാം തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിച്ചത്. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ഇടതുമുന്നണി യോഗം ഇന്നലെ ചുമതലപ്പെടുത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top