ജോ പണിക്കര്‍ അനുസ്മരണം മെയ് 21 വെള്ളിയാഴ്ച

ന്യൂജേഴ്‌സി: ദീപ്തമായ ഓര്‍മ്മകള്‍ ബാക്കിയാക്കി മടങ്ങിയ ജോ പണിക്കരുടെ പാവനസ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികളര്‍പ്പിക്കുവാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ ഒത്തുകൂടുന്നു,

കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയറും ന്യൂ ജേഴ്‌സിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന മെയ് 8 ന് നിര്യാതനായ ജോ പണിക്കരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുവാന്‍ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്ന അമേരിക്കയെമ്പാടുമുള്ള മലയാളികള്‍ക്ക് കാന്‍ജ് അവസരമൊരുക്കുന്നു,

മെയ് 21 വെള്ളിയാഴ്ച വൈകിട്ട് 7.30 നു നടത്തപ്പെടുന്ന വീഡിയോ കോണ്‍ഫറന്‍സ് കോളില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സമൂഹത്തിലെ നാനാതുറകളിലെയും സാംസ്കാരിക സാമൂഹിക രംഗങ്ങളിലെയും സുഹൃത്തുക്കള്‍ പങ്കെടുക്കുന്നു,

ജോ പണിക്കരെ അറിയുന്ന ട്രൈസ്‌റ്റേറ്റിലെയും മറ്റിതര സംസ്ഥാനങ്ങളിലെയും കഴിഞ്ഞ കാലങ്ങളില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരെയും അവരുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാന്‍ പ്രസ്തുത കോളിലേക്ക് സ്‌നേഹപൂര്‍വ്വം കാന്‍ജ് സ്വാഗതം ചെയ്യുന്നു, കോളില്‍ പങ്കെടുക്കുന്നതിനുള്ള ഒരറിയിപ്പായി ഇത് സ്വീകരിക്കണമെന്ന് കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി (കാന്‍ജ്) എക്‌സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചു.

Join Zoom Meeting https://us02web.zoom.us/j/84865829507?pwd=dEJDR3JLYVFYUjVTb25LSEF3dHRBUT09

Meeting ID: 848 6582 9507 Passcode: 589721 One tap mobile +13126266799,,84865829507#,,,,*589721# US (Chicago) +16465588656,,84865829507#,,,,*589721# US (New York)

Friday 5/21/2021 at 7.30 P M EST

Print Friendly, PDF & Email

Related News

Leave a Comment