കോവിഡ് അതിവ്യാപനം; ജില്ലയിലെ പിന്നോക്ക മേഖലകളിലെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഇടപെടണം: ഫ്രറ്റേണിറ്റി മൂവ്മെൻറ്

പാലക്കാട്: കോവിഡ് അതിവ്യാപനവും ലോക്ക് ഡൗണും മൂലം ജില്ലയിലെ പിന്നോക്ക മേഖലകളിലെ ജനങ്ങൾ പട്ടിണിയും ദുരിതവും നേരിടുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പട്ടിണിയിലായ നെല്ലിയാമ്പതി കാൽച്ചാടി ആദിവാസി ഊരിലെ ജനങ്ങൾക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കഴിഞ്ഞ ദിവസം ഭക്ഷ്യ വിഭങ്ങളും കൊറോണ പ്രതിരോധ വസ്തുക്കളും എത്തിച്ചു നൽകിയിരുന്നു.ഇതിന് സമാനമായ അവസ്ഥയാണ് ആദിവാസി ഊരുകളിൽ പലയിടത്തും. ലോക്ക് ഡൗൺ മൂലം തുച്ഛമായ കൂലിക്ക് ചെയ്തിരുന്ന തൊഴിൽ പോലും പിന്നോക്ക പ്രദേശങ്ങളിലെ ജനങ്ങൾക്ക് നഷ്ടമായി. പിന്നോക്ക ജനവിഭാഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ തന്നെ ലഭ്യമാക്കേണ്ടിടത്താണ് പൊതുവെ സർക്കാർ നൽകുന്ന സഹായങ്ങൾ പോലും കിട്ടാത്തത്.

ഇത്തരം മേഖലകളിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും അടിയന്തരമായി ഇടപെടണം. ഇത്തരം മേഖലകൾ മഴക്കെടുതിയിൽ കൂടുതൽ ദുരന്തങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നതിനാൽ വേണ്ട മുൻകരുതലുകൾ കൈക്കൊള്ളണം. പിന്നോക്ക മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Photo: നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കാൽച്ചാടി ആദിവാസി ഊരിലെ കുടുംബങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറ് ഭക്ഷ്യ വിഭവക്കിറ്റുകളും കൊറോണ പ്രതിരോധ വസ്തുക്കളും എത്തിച്ചു നൽകിയപ്പോൾ.

Print Friendly, PDF & Email

Related News

Leave a Comment