മാപ്പ് പ്രവർത്തനോദ്ഘാടനം മെയ് 22 ന് ശനിയാഴ്ച

ഫിലാഡൽഫിയ: ഫിലാഡൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) 2021 – ലെ പ്രവർത്തനോത്ഘാടനം മെയ് 22 ന് ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ക്രിസ്റ്റോസ് മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (9999 Gantry Road , Philadelphia , PA 19115) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടും .

മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ, ബെൻസേലം സെന്റ്‌ ജൂഡ് മലങ്കര കത്തോലിക്കാ പള്ളി വികാരി റവ.ഫാദർ സജി മുക്കൂട്ട് ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. ഫിലാഡൽഫിയാ സിറ്റി കൗൺസിൽമാൻ ഡേവിഡ് ഓ മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസാ സന്ദേശം നൽകും. പ്രസ്തുത യോഗത്തിൽ ഫോമായുടെ സമുന്നതരായ നേതാക്കളോടൊപ്പം സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗത്തെ പ്രശസ്തരായ നിരവധി ആളുകൾ സംബന്ധിക്കുന്നതായിരിക്കും. തുടർന്ന്, ആർട്ട്‌സ് ചെയർമാൻ തോമസുകുട്ടി വർഗീസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും . വിഭവസമൃദ്ധമായ ഡിന്നറോടുകൂടി വൈകിട്ട് 8 മണിക്ക് പരിപാടികൾ അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203-482-9123, ബിനു ജോസഫ് (ജനറൽ സെക്രട്ടറി): 267-235-4345, ശ്രീജിത്ത് കോമാത്ത് (ട്രഷറാർ): 636-542-2071.

വാർത്ത: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ

Print Friendly, PDF & Email

Related News

Leave a Comment