പി.സി മാത്യു റണ്‍ ഓഫ് ഇലക്ഷന്‍,ഏര്‍ലി വോട്ടിംഗ് മെയ് 24 തിങ്കളാഴ്ച മുതല്‍

ഡാളസ്: ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സിലി ലേക്കു മത്സരിക്കുന്ന പി സി മാത്യുവിന്റെ റണ്‍ ഓഫ് ഏര്‍ലി വോട്ടിംഗ് മെയ് 24 നു ആരംഭിക്കും .ജൂണ്‍ 5 നാണു പൊതുതിരഞ്ഞെടുപ്പ് മെയ് ഒന്നിന് നടന്ന സിറ്റി കൗണ്‍സില്‍ തെരഞ്ഞടുപ്പില്‍ ഗാര്‍ലണ്ടില്‍ ഡിസ്ട്രിക് മൂന്നില്‍ പി. സി. മാത്യു രണ്ടു സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി റണ്‍ ഓഫില്‍ എത്തിയിരുന്നു .

മത്സരിച്ച നാലു സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനം വോട്ടു ലഭിക്കാത്ത സാഹചര്യത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കു റണ്‍ ഓഫ് മത്സരത്തിനു അര്‍ഹത ലഭിചിരുന്നു .പി. സി. മാത്യുവും,എഡ് മൂറും ഈ വരുന്ന ജൂണ്‍ 5 നു റണ്‍ ഓഫ് തെരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടുന്നത് .ഏര്‍ലി വോട്ടിങ് മെയ് 24 മുതല്‍ ജൂണ്‍ 1 വരെ സൗത്ത് ഗാര്‍ലാന്‍ഡ് ലൈബ്രറിയിലും മറ്റു ലൊക്കേഷനുകളിലും ഡാളസ് കൗണ്ടി ഇലക്ഷന് ഡിപ്പാര്‍ട്‌മെന്‍റ് നിര്‍ദേശ പ്രകാരം നടക്കുന്നതാണ്.

ഡിസ്ട്രിക്ട് മൂന്നിലെ മലയാളി സാന്നിധ്യവും എല്ലാ വോട്ടര്മാരുടെയും സഹകരണവും തന്നില്‍ അര്‍പ്പിച്ച വിശ്വസവും ആണ് റണ്‍ ഓഫ് മത്സരത്തിനു വഴിയൊരുക്കിയതെന്നു പി. സി. മാത്യു പറഞ്ഞു.

എത്ര നന്ദി പറഞ്ഞാലും മതിയാവാത്ത ആത്മാര്‍ത്ഥതയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ പ്രകടിപ്പിച്ചത് . റണ്‍ ഓഫ് തെരഞ്ഞെടുപ്പിനും ഇതു പ്രകടമാകുമെന്നു തെരഞ്ഞെടുപ്പ് കമ്മിറ്റി മാനേജര്‍ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് മാനേജര്‍ സിജു ജോര്‍ജ്, ട്രഷറര്‍ ജിന്‍സ് മാടമന, മറ്റു കമ്മിറ്റി അംഗങ്ങളായ മാത്യു പട്ടരെട്ടു, സൂജന്‍ തരകന്‍, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, ചെറിയാന്‍ ചൂരനാട്, സുനി ലിന്‍ഡ ഫിലിപ്‌സ് മുതലായവരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം പി. സി. മാത്യു പറഞ്ഞു.ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പ് ബൂത്തിലേക്ക് മലയാളികള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ എത്തിയാല്‍ താന്‍ ജയിക്കുമെന്ന ശുഭാപ്തി വിശ്വസമാണ് പി. സി.ക്ക് ഉള്ളത്.

Print Friendly, PDF & Email

Leave a Comment