കേരളാ റോയൽസ് പ്രീമിയർ ലീഗ് 20 -20 ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ മുതൽ

ഡാളസ്: കേരളാ റോയല്‍സ് സ്‌പോര്‍ട്‌സ് ക്ളബ് ഡാലസിന്റെ ആഭിമുഖ്യത്തിൽ ഡാലസിൽ നടക്കുന്ന നാലാമത് കേരളാ റോയൽസ് പ്രീമിയര്‍ ലീഗ് (കെപിഎല്‍) ട്വന്റി 20 ടൂര്ണമെന്റ് ജൂലൈ 10 നു തുടങ്ങും. നോർത്ത് ടെക്‌സാസ് ക്രിക്കറ്റ് അസോസിയേഷൻ(NTCA), ഡാലസ് ക്രിക്കറ്റ് ലീഗ് (DCL) തുടങ്ങി മേജർ ലീഗുകളിലെ ടീമുകളിൽ നിന്നും മലയാളി കളിക്കാരെ വിവിധ ടീമുകളിലേക്കു ബിഡ് ചെയ്തു ഐ.പി.എല്‍ മോഡലിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. പ്ലയേഴ്സ് ഡ്രാഫ്റ്റിങ് ഈ മാസം 15 നു നടന്നതായി സംഘാടകർ അറിയിച്ചു .

8 ടീമുകളിലായി 150 കളിക്കാർ ടൂര്ണമെറ്റിൽ പങ്കെടുക്കും. ഫൈനല്‍ മത്സരങ്ങൾ ആഗസ്റ്റ്‌ അവസാനം നടക്കും. മെസ്‌കീറ്റ്, ഗാർലാൻഡ്, മക്കിനി സിറ്റികളിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഹിമാലയൻ വാലി ഫുഡ്സ് ഈ വർഷത്തെ ടൂർണമെറ്റിൻറെ ഇവൻറ് സ്‌പോൺസറും ഡിസോട്ടോ ഫാമിലി ഡെന്റിസ്ട്രി ടൈറ്റിൽ സ്പോൺസറും ആണ്.

പങ്കെടുക്കുന്ന ടീമുകൾ :

ജയൻ വറുഗീസ് റിയൽട്ടർ സ്‌പോൺസർ ചെയ്യുന്ന കേരളാ ലെജന്ഡ്സ്
റൈറ്റ് ഡിസ്‌കവറി സ്‌പോൺസർ ചെയ്യുന്ന കേരള ഫൈറ്റേഴ്സ്
ദി കറി ലീഫ് ഇന്ത്യൻ കുസീൻ സ്‌പോൺസർ ചെയ്യുന്ന കേരളാ കിങ്‌സ്
അലീഗ്രിയ ക്ലിനിക് സ്‌പോൺസർ ചെയ്യുന്ന കേരളാ ഗ്ലാഡിയേറ്റേഴ്സ്
വെൽത്ത് വേവ് സ്‌പോൺസർ ചെയ്യുന്ന കേരളാ സ്പാർട്ടൻസ്
ജോജോ കാർ റിപ്പയേഴ്സ് സ്‌പോൺസർ ചെയ്യുന്ന കേരളാ കോബ്രാസ്
അവാന്റ് ഇൻഷുറൻസ് സ്‌പോൺസർ ചെയ്യുന്ന കേരളാ ഈഗിൾസ്
എ എം ആർ റീമോഡലിംഗ്‌ സ്‌പോൺസർ ചെയ്യുന്ന കേരളാ ടൈറ്റാനിക്

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റാന്‍ലി ജോണ്‍ 214 454 9228, വിന്നി ഫിലിപ്പ് 972 341 7415, ധനേഷ് ജി 682 216 9236

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment