ഡ്രൈഡേ ദിനത്തിൽ വടക്കാങ്ങര ആറാം വാർഡിൽ മഴക്കാല‌ പൂർവ ശുചീകരണം നടത്തി

വടക്കാങ്ങര:‌ മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡിൽ വാർഡ് മെമ്പറും മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പട്ടാക്കൽ ഹബീബുള്ളയുടെ നേതൃത്വത്തിൽ ഡ്രൈ ഡേ ദിനത്തിൽ മഴക്കാല പൂർവ ശുചീകരണം നടത്തി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വാർഡിനെ ആറ് ക്ലസ്റ്ററുകളായി തിരിച്ചാണ് ശുചീകരണം നടന്നത്.

വടക്കാങ്ങര ടൗൺ, പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി, അംഗൻവാടി, ബഡ്സ് സ്കൂൾ, ജി.എം.എൽ.പി സ്കൂൾ, മുക്കില കുളമ്പ് റോഡ്, ആശാരിപ്പടി, ലക്ഷം വീട് ഭാഗം, വാദീബദ്ർ സുന്നി ജുമാമസ്ജിദ് റോഡ് എന്നിവിടങ്ങളിലും വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

വാർഡിലുടനീളം നടന്ന ശുചീകരണത്തിന് മെമ്പർ പട്ടാക്കൽ ഹബീബുള്ള, ആർ.ആർ ടി വളണ്ടിയർമാർ, അംഗൻവാടി അധ്യാപകർ, ആശാ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡിൽ നടന്ന മഴക്കാല പൂർവ ശുചീകരണത്തിൽ നിന്ന്.

Print Friendly, PDF & Email

Related News

Leave a Comment