നായർ ബനവലന്റ് അസോസിയേഷന്‍ വാർഷിക പൊതുയോഗം നടത്തി

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ (എന്‍‌ബി‌എ) വാര്‍ഷിക പൊതുയോഗം സൂം വഴി നടത്തി. പ്രസിഡന്റ് രാംദാസ് കൊച്ചുപറമ്പിലിന്റെ ആമുഖ പ്രസംഗത്തോടെ യോഗ നടപടികള്‍ ആരംഭിച്ചു. ചെയര്‍മാന്‍ രാജഗോപാല്‍ കുന്നപ്പള്ളില്‍ എന്‍.ബി.എയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ജനറല്‍ സെക്രട്ടറി ഗോപിനാഥ് കുറുപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ നരേന്ദ്രന്‍ നായര്‍ വരവ്-ചെലവ് കണക്കുകളും ബാലന്‍സ് ഷീറ്റും അവതരിപ്പിച്ചു. ഓഡിറ്റര്‍മാരായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, വേണുഗോപാല്‍ പിഷാരം എന്നിവര്‍ യഥാക്രമം സമര്‍പ്പിച്ച റിപ്പോര്‍ട്ടും വാര്‍ഷിക കണക്കുകളും പൊതുയോഗം അംഗീകരിച്ച് ഐകണ്ഠ്യേന പാസ്സാക്കി.

കഴിഞ്ഞ വര്‍ഷം കോവിഡ്-19 മഹാമാരി പടര്‍ന്നു പിടിച്ച സാഹചര്യത്തിലും എന്‍.ബി.എ.യുടെ ഒത്തുകൂടലൊഴിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വളരെ ഭംഗിയായി നടത്തുവാന്‍ നിലവിലുള്ള ഭാരവാഹികള്‍ക്ക് കഴിഞ്ഞതില്‍ പൊതുയോഗം സംതൃപ്തി രേഖപ്പെടുത്തി.

ഇപ്പോഴത്തെ ഈ സാഹചര്യം കണക്കിലെടുത്ത് നിലവിലുള്ള ഭാരവാഹികള്‍ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകുവാനും ജനറല്‍ ബോഡി ഐകകണ്ഠ്യേന തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment