ഹൂസ്റ്റണ്‍: ടെക്സസിലെ ഓസ്റ്റിന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നോണ്‍ റിലീജിയസ്, നോണ്‍ പൊളിറ്റിക്കല്‍, നോണ്‍ പ്രോഫിറ്റ്, ഓര്ഗനൈസേഷന് ഹിന്ദു ചാരിറ്റീസ് ഫോര്‍ അമേരിക്ക, ഇന്ത്യയില്‍ കോവിഡ് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് അമേരിക്കയില്‍ നിന്നും വിമാനം വഴി അയച്ച 81,000 കിലോ മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്സിജന്‍ കോണ്‍സട്രേറ്ററുകള്‍, 300,000 എന്‍95 മാസ്ക് എന്നിവ ഇന്ത്യയില്‍ എത്തി.
നവ്യ കെയറുമായി സഹകരിച്ചു സമാഹരിച്ച കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ആമസോണ്‍ 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു. ഹിന്ദു ചാരിറ്റീസ് ഫോര്‍ ഓക്സിജന്‍ എന്നാണ് ഈ കാംപെയ്നിനു പേരിട്ടിരിക്കുന്നത്.
ഇന്ത്യയിലേക്ക് ഇത്രയും സാധനങ്ങള്‍ അയക്കുന്നതിന് വിമാന സൗകര്യം സൗജന്യമായി അനുവദിച്ചത് ആമസോണാണ്. ഇന്ത്യയിലെ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് ഗ്ലോബല്‍ ടാക്സ് ഫോഴ്സും രംഗത്തെത്തിയിട്ടുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news