വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവർത്തകരും ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ എന്ന പദ്ധതിയുടെ ഭാഗമാകുന്നു

ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന സൈക്കോ സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പ്രകാരം വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പ്രവർത്തകർ നൽകിയ 1000 PPE കിറ്റുകൾ എം അബ്‌ദുൾ റഷിദ് കൊല്ലത്തു നടന്ന ചടങ്ങിൽ കേരള ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപലാലിന്‌ കൈമാറി കേരള ഗവൺമെന്റിനു സമർപ്പിച്ചു.

‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന കേരളാ ഗവൺന്മെന്റിന്റെ പദ്ധതിയെ സഹായിക്കുന്നതിന് വേണ്ടി വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സെക്രട്ടറിയായ ടെറൻസൺ തോമസിന്റെ നേതൃത്വത്തിൽ നടന്ന സമാഹരണത്തിൽ മുൻ പ്രസിഡന്റുമാരായ കൊച്ചുമ്മൻ ജേക്കബ് ,ട്രസ്റ്റീ ബോർഡ് ചെയർ ചാക്കോ പി ജോർജ് (അനി ), മുൻ പ്രസിഡന്റ്മാരായ കെ.ജി ജനാർദ്ദനൻ ,ജോയി ഇട്ടൻ , തോമസ് കോശി ,ഡോ. ഫിലിപ്പ് ജോർജ് ,എം വി കുര്യൻ ,ആന്റോ വർക്കി , പ്രസിഡന്റ് ഗണേഷ് നായർ ,ട്രഷർ രാജൻ ടി ജേക്കബ് ,കമ്മിറ്റി മെംബേർസ് ആയ കെ കെ ജോൺസൻ , നിരീഷ് ഉമ്മൻ ,ജോൺ തോമസ് അസോസിയേഷൻ മെംബേർസ് ആയ റെനി പന്നിക്കോട് , സാംകുട്ടി ജോർജ് , പ്രകാശ് എന്നിവർ ഭാഗമായി.

കോവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേൽ ഏല്പിക്കുന്ന മാനസിക സമ്മർദ്ദത്തിന്റെ തീവ്രത കുറയ്ക്കാൻ ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം കൂടുതൽ ശക്തമായി മുന്നോട്ടു പോകുബോൾ അതിനെ പിന്തുണക്കാൻ അസോസിയേഷന്റെ പ്രവർത്തകരും തീരുമാനിക്കുകയായിരുന്നു. ഓരോ ജില്ലയിലേയും മെന്റൽ ഹെൽത്ത് പ്രോഗ്രാം ടീമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ, കൗൺസലർമാർ എന്നിവരെല്ലാം ടീമുകളുടെ ഭാഗമാണ്. ഏകദേശം 1400 പേർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്നു.

കോവിഡ് ബാധിതരായവർക്ക് പുറമേ മാനസികരോഗമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ, വയോജനങ്ങൾ തുടങ്ങിയ പിന്തുണ ആവശ്യമുള്ളവരേയും ഈ പദ്ധതി വഴി സഹായിക്കുന്നുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment