അറ്റ്‌ലാന്റയില്‍ മാതൃദിനാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്റെ (AMMA) ആഭിമുഖ്യത്തില്‍ മെയ് 22 ന് നടത്തപ്പെട്ട മാതൃദിനാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി.

വിശാലവും മനോഹരവുമായ ലൗറേൻസ്‌വില്ലിലെ കോളിൻസ് ഹിൽസ് പാർക്കില്‍ വെച്ച് നടത്തിയ ആഘോഷ പരിപാടികൾ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റും, ഉപദേശ കമ്മറ്റി മെമ്പറുമായ മാത്യു വര്‍ഗീസ് മാതൃദിന സന്ദേശം നൽകി. തുടർന്ന് വനിതകൾക്ക് വേണ്ടി ശ്രീമതി ഗ്രേസി തരിയൻ, കുട്ടികളുടെ ഭാഗത്തു നിന്നും ആരബ് കാജൽ സഖറിയയും ആശയങ്ങൾ നിറഞ്ഞ സന്ദേശങ്ങൾ നൽകി കാണികളുടെ മനസ്സ് കവർന്നു. തുടര്‍ന്ന് അമ്മമാര്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു.

മാതൃദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച “മമ്മി & മി” ഫോട്ടോ മത്സരത്തില്‍ വിജയികളായ അമ്മമാർക്ക് സംഘാടകനായ ജെയിംസ് കല്ലറക്കാനിയിൽ സമ്മാനങ്ങൾ നല്‍കി. തുടര്‍ന്ന് നടന്ന പല മത്സരങ്ങളും മറ്റു പരിപാടികളും ജനങ്ങളെ ഉത്സാഹഭരിതരാക്കി.

തുടർന്ന് ചാക്കോച്ചന്റെ നടൻ തട്ടുകടയും, ഷാനു & ജിത്തു ഏർപ്പാടാക്കിയ ബാർബിക്യു, കപ്പ ഇറച്ചി, സ്വാദിഷ്ടമേറിയ വിഭവങ്ങളും ഉണ്ടായിരുന്നു. ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്ത ലൂക്കോസ് തരിയന്‍ ഏവർക്കും നന്ദി രേഖപ്പെടുത്തി.

അറ്റ്‌ലാന്റയില്‍ ഇദം‌പ്രഥമമായാണ് മലയാളികള്‍ മാതൃദിനം ആഘോഷിക്കുന്നതെന്ന് പല യുവാക്കളും അഭിപ്രായപ്പെട്ടു. ഇത്തരം നല്ല പരിപാടികൾ പലതും മലയാളികള്‍ക്കായി സംഘടിപ്പിച്ച ‘അമ്മ’ ഭാരവാഹികള്‍ക്ക് അഭിനന്ദനവും സഹകരണവും അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment