ലക്ഷദ്വീപിന്റെ മേലുള്ള സംഘ് അധിനിവേശം ചെറുക്കുക: വിമൻ ജസ്റ്റിസ് മൂവ്മെന്റ്

ലക്ഷദ്വീപിന്റെ മേലുള്ള സംഘ് അധിനിവേശം ചെറുക്കുക എന്നത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ ജബീന ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു.

ലക്ഷദ്വീപിനെ എല്ലാവിധത്തിലും നശിപ്പിക്കാനുള്ള ശ്രമമാണ് സംഘ് പരിവാർ ഏജന്റ് ആയ പ്രഫുൽ കോഡ പട്ടേൽ നടത്തുന്നത്. സമ്പൂർണ സ്ത്രീ സുരക്ഷിത നാടെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ തന്നെ സാക്ഷ്യപ്പെടുത്തിയ ലക്ഷദ്വീപിൽ മദ്യമൊഴുക്കുന്നത് അശാന്തി വിതക്കാനാണ്. തനത് സംസ്കാരത്തിലൂന്നി സമാധാനപരമായി സ്ത്രീ സൗഹൃദ ജീവിതം നയിക്കുന്ന ലക്ഷദ്വീപ് ജനതക്ക് നേരെയുള്ള സംഘ്പരിവാറിൻെറ അധിനിവേശത്തെ ചെറുക്കാൻ മുന്നോട്ടു വരേണ്ടത് ജനാധിപത്യ ബാധ്യതയാണ്. എത്രയും വേഗം നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചു വിളിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാവുകയെന്നും വാർത്താക്കുറിപ്പിൽ ജബീന പറഞ്ഞു.

മുംതാസ് ബീഗം TL
വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി

Print Friendly, PDF & Email

Related News

Leave a Comment